അതിന്റെ ഭാഗമായി ചക്കക്കൂട്ടത്തിന് കീഴിൽ മെയ് 23, 24 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചക്ക മഹോത്സവം നടക്കപ്പെടുകയാണ്. കണ്ണൂർ മുനിസിപ്പൽ സ്കൂൾ അംഗണത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കണ്ണൂർ മേയർ അഡ്വക്കേറ്റ് : ടി കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ഓരോ ചക്കയും ഫലപ്രദമായി ഉപയോഗിക്കപ്പെടാൻ പരിശ്രമിക്കുന്ന ചക്കക്കൂട്ടം സംഘടനയുടെ പ്രവർത്തനം കൂടുതൽ പേർക്ക് പ്രയോജനം ചെയ്യാൻ, നമുക്കിടയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് എല്ലാവർക്കും ലഭ്യമാക്കണമല്ലോ.
താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുക. മറ്റുള്ളവരെക്കുറിച്ചും, നിങ്ങൾക്ക് ചക്കക്കൂട്ട ത്തെ അറിയിക്കാവുന്നതാണ്. ദയവായി പരമാവധി ആളുകളുടെയും, ഗ്രൂപ്പുകളുടെയും സഹകരണം ഈ വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.👇