എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫ്രൂട്ട് ആയിരിക്കുമല്ലോ സപ്പോട്ട. അതുകൊണ്ടു തന്നെ നിരവധി ആളുകളുടെ വീട്ടിൽ സപ്പോട്ടയുടെ ചെടി നട്ടുവളർത്തിയിട്ടുണ്ടാകാം. പക്ഷേ പലപ്പോഴും സപ്പോട്ടയിൽ കായ്ഫലം കുറവായിരിക്കും. എങ്ങനെയാണ് സപ്പോട്ടയിൽ ധാരാളം കായ്കൾ ഉണ്ടാക്കുന്നത് എന്നതാണ് ഇന്നത്തെ ചർച്ച വിഷയം. വിത്ത് നട്ട് വലിയ മരമായി മാറി കഴിഞ്ഞാലും സപ്പോട്ടയിൽ ധാരാളം കായ്‌ഫലം ഉണ്ടാവാറില്ല.
മനസ്സിലാക്കേണ്ട ഒരു കാര്യം സപ്പോട്ടയുടെ വിത്താണ് നടുന്നത് എങ്കിൽ 7 മുതൽ 15 വർഷം പിടിക്കും അതിൽ കായ്ഫലം ഉണ്ടാവാൻ. അത്രയും ടൈം പീരിയഡ് വരെ വെയിറ്റ് ചെയ്യാൻ ക്ഷമ ഉള്ളവർ മാത്രം വിത്ത് നട്ടു സപ്പോട്ട വളർത്താം. വളരെ പെട്ടന്ന് തന്നെ കായ്ഫലം കിട്ടണം എന്നുണ്ടെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങിച്ചു നടാൻ ശ്രമിക്കുക.
മരം മൊത്തമായി വെള്ളം നനയ്ക്കുക. ജൈവവളങ്ങളല്ല രാസവളങ്ങൾ ചേർക്കാനാണ് താൽപ്പര്യം എങ്കിൽ വർഷത്തിൽ രണ്ടു പ്രാവശ്യം എൻ. പി. കെ വളങ്ങൾ വേരിൽ നിന്നും അല്പം അകലം പാലിച്ചു മണ്ണിൽ ചേർത്തുകൊടുക്കാം. എൻ. പി. കെ വളങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ കൃത്യമായ അളവിൽ മാത്രം കൊടുക്കുക.
അളവിലും കൂടുതൽ കൊടുക്കുകയാണെങ്കിൽ ചെടി കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. രണ്ടു വർഷം പ്രായമുള്ള സപ്പോട്ടയുടെ ചെടി ആണെങ്കിൽ 300 ഗ്രാം എൻ. പി. കെ 18 -18 ചേർത്തുകൊടുക്കാം. ഇതിനുശേഷം നല്ലപോലെ നനച്ചുകൊടുക്കണം. മഴക്കാലത്തിന്റെ തുടക്കത്തിലാണ് രാസവളങ്ങൾ പ്രയോഗിക്കാൻ ഉത്തമമായ സമയം.
ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ സപ്പോട്ട കായ്ച്ചു വരുന്നതായിരിക്കും. ചട്ടിയിൽ ആണ് സപ്പോട്ട വളർത്തുന്നത് എങ്കിൽ മണ്ണിലുള്ള ചെടിക്ക് കൊടുക്കുന്ന അത്ര വളം കൊടുക്കാൻ പാടുന്നതല്ല.