ഊട്ടിയിലെ കാഴ്ചകൾ
ഊട്ടിയിൽ കാണാൻ ഉള്ള 28 സ്ഥലങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇത് ഒരു യാത്ര വിവരണം . അവിടേക്ക് യാത്ര പോകുന്നവർക്ക് വേണ്ടി ആണ് . ഗുഡല്ലൂർ ഇൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് . അതുകൊണ്ട് യാത്ര
പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം, കൂടെ ചെറിയ ഒരു ചരിത്രവും, അവിടെ കാണാനുള്ളതും,entry fee, time അതിന്റെ കൂടെ ചെറിയ ഒരു വിവരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്
ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയും ആണ് . നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്നാട്ടിലെ പ്രശസ്തമായ
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്.
ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊടുക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്. അതിന്റെ ചുരുക്കമാണ് ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.തൊട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള 'ഒക്കൽ' 'മുണ്ട്' എന്ന വാക്കുകളിൽ നിന്നാണ് ഉദകമണ്ഡലം എന്ന പേര് ഉണ്ടായത് . പാട്ക് മുണ്ട് (Patk - Mund)
എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു.ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഡഭൂമിയാണ് . ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗം മൊയാർ നദിയാണ്. ഇത് ദന്നായ് കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാ ഭാഗത്ത് വയനാടാണ്. കിഴക്കു ഭാഗത്ത് pykara നദിയിൽ അതിൽ സൃഷ്ടിക്കുന്നു.
Best time : April to June and October to January
ബാക്കിയുള്ള സ്ഥലങ്ങളും അതിൻ്റെ യാത്ര വിശേഷങ്ങളും തുടർന്ന്
വരുന്നതാണ്.