ചതുര മരങ്ങളുടെ താഴ്‌വര

കൗതുകലോകം❗️
➖️➖️➖️➖️➖️➖️➖️➖️

മരം എന്നു കേട്ടാല്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുക നീളമുള്ള വൃത്താകാരമുള്ള രൂപങ്ങളാണ്. എന്നാല്‍ അമേരിക്കയിലെ പനാമയിലുള്ള ഒരു താഴ്‌വരയില്‍ കാര്യങ്ങള്‍ കുറച്ചു വ്യത്യസ്തമാണ്. ഇവിടെയുള്ള ഒരു കൂട്ടം മരങ്ങള്‍ക്ക് ചതുരാകൃതിയാണുള്ളത്. മറ്റു പ്രദേശങ്ങളില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന മരങ്ങള്‍ തന്നെയാണ് ഈ പ്രദേശത്ത് ചതുരാകൃതിയിൽ കാണപ്പെടുന്നത് എന്നതാണ് മറ്റൊരു കൗതുകം.
പനാമയിലെ എല്‍ വാലെ എന്ന അഗ്നിപര്‍വതത്തിന്‍റെ മുഖപ്രദേശമായ കെറോ ഗെയ്റ്റാള്‍ എന്ന താഴ്‌വരയിലാണ് ഈ അപൂര്‍വ്വ ആകൃതിയിലുള്ള മരങ്ങളുള്ളത്. മരം മുഴുവന്‍ പക്ഷെ ചതുരാകൃതിയില്‍ അല്ല. 10 അടി ഉയരത്തിനുമേലേയ്ക്ക് പോകും തോറും മരത്തിന് വൃത്താകൃതി കൈവരും. എന്നാല്‍ മനുഷ്യരുടെ ഇപെടലല്ല  ഈ മരങ്ങള്‍ ചതുരാകൃതിയിലിരിക്കാനുള്ള കാരണം.മരങ്ങളുടെ ചതുരാകൃതിക്ക് അഗ്നിപര്‍വ്വതവുമായി ഒരു പക്ഷെ എന്തെങ്കിലും ബന്ധമുണ്ടാകാമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാൽ പതിനായിരക്കണക്കിനു വര്‍ഷങ്ങളായി ഈ അഗ്നിപര്‍വതം ഉറക്കത്തിലാണ്.  മരങ്ങള്‍ക്ക് പരമാവധി 300 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമില്ല. അതുകൊണ്ട് തന്നെ അഗ്നിപര്‍വ്വതത്തിന്‍റെ പുറമെയുള്ള ഇടപെടലല്ല മരങ്ങളുടെ ഈ വിചിത്രാകൃതിക്ക് കാരണണമെന്നാണ് മറ്റൊരു വാദം. ഏതായാലും മരങ്ങളുടെ ചതുരാകൃതിയെ സംബന്ധിച്ച് ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശദീകരണം ഇതാണ്. 

ക്വാററേബ്യാ അസ്ട്രോലേപിസ് എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ മരങ്ങള്‍. തെക്കേ അമേരിക്കയില്‍ ഇവ ധാരാളമായി കാണപ്പെടാറുണ്ട്. ഇവയ്ക്ക് ഒരിടത്തും കൃത്യമായ വൃത്താകൃതിയില്ല. പനാമയിലെ ഈ താഴ്‌വരയിലെ മരങ്ങള്‍ക്കു വൃത്താകൃതിയില്ലെന്നു മാത്രമല്ല അല്‍പ്പം കൂടി പരന്ന തടിയാണ് ഇവയ്ക്കുള്ളത്. ഇതിനെ ചതുരാകൃതി എന്ന് വിളിക്കുന്നതിനേക്കാള്‍ പരന്ന തടിയെന്നു പറുന്നതാകുമുചിതം. ഏതായാലും മറ്റു തൃപ്തികരമായ വിശദീകരണം ലഭിക്കും വരെ ജനിതകമായ കാരണങ്ങളാലാണ് മരങ്ങള്‍ക്കു ചതുരാകൃതി ലഭിച്ച്തെന്നു വിശ്വസിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളു.
➖️➖️➖️➖️➖️➖️➖️➖️
അജയ് മല്ലശ്ശേരി ✍️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section