എറണാകുളം ജില്ലയിൽ കാക്കനാട് ഉള്ള റെയിൻ ഫോറസ്റ്റ് എന്ന പെറ്റ് ഷോപ്പ് ഒരു വ്യത്യസ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ്. പണ്ടെല്ലാം പെറ്റ് ഷോപ്പിൽ നാം കാണുന്ന ഓമന അരുമകൾ മാത്രമല്ല ഇവിടെ, ഇവർ ഓമനിച്ച് വളർത്തുന്നത് പാമ്പിനെയും ആമയെയും ഇഗ്വാനയെയുമാണ്. അധികം നന ആവശ്യമില്ലാത്ത ഈർപരഹിതമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ചില പ്രത്യേക ചെടികളും ഇവിടെയുണ്ട്. വ്യത്യസ്തവും കാണാൻ കൗതുകമുള്ള പക്ഷിമൃഗാദികളുടെയും, ചെടികളുടെയും ഒരു ചെറിയ ലോകമാണ് ഇവിടെ.