കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ പ്രാദേശിക സംരംഭകത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പാല്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള ക്ലാസുകളാണ് നല്‍കുക. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ ഏഴിനകം അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0484 2532890/2550322.