ജില്ലാവ്യവസായ കേന്ദ്രം ഭക്ഷ്യമേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും ഉദേശിക്കുന്നവര്‍ക്ക് പദ്ധതി ചെലവിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടി വായ്പ നല്‍കുന്ന പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.
വ്യക്തികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍, എഫ്.പി.ഒകള്‍, എന്‍.ജി.ഒകള്‍, എസ്.എച്ച്.ജികള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എസ്.എച്ച്.ജികളിലെ ഓരോ അംഗത്തിനും പ്രവര്‍ത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 40,000 രൂപ വരെ പ്രാരംഭ മൂലധനം ലഭിക്കും. ബ്രാന്‍ഡിങ്, വിപണനം എന്നിവക്കും സഹായം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍സിനെ സമീപിക്കാം. ഫോണ്‍: 9605653680, 8075142179.