വിത്തുകൾ എങ്ങിനെ നടാം
1. വിത്തുകൾ അതിന്റെ വലിപ്പത്തിന്റെ ഒന്നര ഇരട്ടി ആഴത്തിലാണ് നടേണ്ടത്. അതിലും ആഴം കൂടിയാൽ മുളച്ചുപൊന്തില്ല. കുറഞ്ഞാൽ വേര് പൊന്തിപ്പോകും.
2. വിത്തുകൾ നാടൻ ആണെങ്കിൽ ചാണകക്കുഴമ്പിൽ മുക്കാവെച്ച് നടാം പടവലം, കൈപ്പ, ചുരങ്ങഎന്നിങ്ങനെയുള്ളവ ചാണകക്കുഴമ്പിൽ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും മുക്കിവെക്കണം.
3. വെള്ളീച്ചയെ നിയന്ത്രിക്കാൻ അഞ്ച് മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും തളിക്കുക.
4. ജൈവകൃഷിയിൽ ഉപയോഗിച്ചുവരുന്നതിൽ പ്രധാനപ്പെട്ട മിത്രകുമിളുകളിലൊന്നാണ് വെർട്ടിസിലിയം.മറ്റ് കിടനാശികൾക്കുപോലും വഴങ്ങാത്ത ശല്കനീടങ്ങളെപ്പോലും പഞ്ഞിപോലെയാക്കിമാറ്റാൻ ഈ മിത്ര കുമിളിനു കഴിയും. പ്രഭാവലയത്തിന്റെ ആകൃതിയിൽ കാണപ്പെടുന്നതിനാൽ ഹാലോ എന്നും ഇതിന് അപര നാമമുണ്ട്.