കൊളത്തൂരിലെ ഫാരിസിന്റെ വീട്ടിലെ അബിയൂ വിശേഷങ്ങളുമായി Ms കോട്ടയിൽ
ഈ അബിയൂ മരത്തിൻറെ പ്രത്യേകത ഒറ്റ മരത്തിൽ നാലു വെറൈറ്റി ഗ്രാഫ്റ്റ് ചെയ്തതാണ്. Z4, Z3, Giant, Taiwan ഇങ്ങനെ നാലു വെറൈറ്റികൾ. ഇത് നാലും കായ്ച്ചിട്ടുണ്ട്. പഴുത്തുകൊണ്ടിരിക്കുകയാണ് എല്ലാം. ആദ്യമായി കായ്ച്ചത് തായ്‌വാൻ വെറൈറ്റി ആണ്.
mother plant home grown ന്റെ താണ്. ഇതിലാണ് ഗ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നുവർഷം പ്രായമായ തൈ ആണ്. നല്ല വളർച്ചയുള്ളതാണ്. ഒരു കൊമ്പിൽ തന്നെ ഒന്നിച്ചു കായ്ക്കുകയാണെങ്കിൽ കൊമ്പ് മുറിഞ്ഞു വീഴാൻ സാധ്യതയുണ്ട്. അതുകൊണ്ട് നല്ല താങ്ങ് കൊടുക്കണം.
കേരളത്തിൻറെ കാലാവസ്ഥയിൽ വളരെ അനുയോജ്യമായ പഴമാണിത്. പ്രത്യേകമായ പരിചരണങ്ങളൊന്നും ഇതിനു വേണ്ട.
അബിയൂപഴത്തിന്റെ ഉൾവശം ഇനിയൊന്നു നോക്കാം. സാധാരണ അബിയൂ പഴത്തിൽ ഒന്നു രണ്ടു കുരു കാണാം. ഈ കുരുക്കൾ മുളപ്പിച്ച് തൈകൾ ഉണ്ടാകാൻ പറ്റുന്നതാണ്. ഇത് ഒന്നര രണ്ടുവർഷം കൊണ്ട് തന്നെ പൂവ് വന്ന് തുടങ്ങും. മാവിനെ പോലെ വ്യത്യസ്ത രുചികളല്ല അബിയൂ പഴത്തിന്. ഇതിൻറെ എല്ലാ വെറൈറ്റികളും ഏകദേശം ഒരേ രുചിയാണ്. എന്നാലും നല്ല വലിപ്പമുള്ള പഴം മധുരം കുറവായിരിക്കും ഇടത്തരം വലിപ്പമുള്ള പഴത്തിന് നല്ല മധുരവും ഉണ്ടാകും.
വെറൈറ്റികൾ അനുസരിച്ച് വലുപ്പത്തിലും തൂക്കത്തിലും മാറ്റങ്ങൾ ഉണ്ടാകും. ഇവിടെയുള്ള ഈ പഴം ഒരു കിലോക്ക് മുകളിലുണ്ട്. ചില അബിയൂ പഴത്തിൽ ഒരു കുരുവേ കാണൂ. എന്നാൽ മറ്റുചിലതിൽ രണ്ടോ മൂന്നോ കുരുക്കളും കാണാറുണ്ട്. ഇവകൾ മുളപ്പിച്ച് തൈകൾ ഉണ്ടാക്കാം. ഈ തൈകൾ ഏകദേശം ഒന്നര രണ്ടു വർഷമാവുമ്പോഴേക്കും പൂവിടാൻ തുടങ്ങും.
വലിയ അഭിയൂപഴത്തിന് മധുരം കുറവാണ്. medium size ലുള്ള പഴത്തിന് നല്ല മധുരമാണ്. നൊങ്കിന് സമാനമായ രുചിയാണ്തിന്. പ്രമേഹമുള്ളവർക്ക് ഇത് കഴിക്കുന്നത് നല്ലതാണ്.
കുട്ടികൾക്കൊക്കെ ഐസ്ക്രീം കഴിക്കും പോലെ നുണയാം. ഫ്രിഡ്ജിൽ വെച്ച് കഴിക്കുന്നതാണ് രുചികരം. പഴം മരത്തിൽ നിന്ന് പൊട്ടിച്ച് കുറേ ദിവസം വെക്കരുത്. ഒറ്റ ദിവസം കൊണ്ട് തന്നെ കഴിക്കണം , ഇല്ലെങ്കിൽ രുചി വ്യത്യാസം വരും. സൂക്ഷിപ്പുകാലം കുറവാണിതിന്.
Taiwan abiu ക്ക് ഉള്ളിൽ കുരു കുറവാണ്. നല്ലൊരു വെറൈറ്റി ഫ്രൂട്ട് ആണ്.
അബിയൂ പഴത്തിന് തീരെ പുഴുക്കേട് ഇല്ല എന്നത് ഇതിനെ മറ്റു പഴങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
അബിയു വിശേഷങ്ങളുമായി എം എസ് കോട്ടയിൽ വീഡിയോ കാണാം👇