കൃഷിവകുപ്പ് നല്കുന്നത് 50 ലക്ഷം ശീമക്കൊന്നക്കമ്പുകള്
മുമ്പൊക്കെ കർഷകർ പച്ചിലവളത്തിന് ഉപയോഗിച്ചിരുന്നത് ശീമക്കൊന്നയുടെ ചവറായിരുന്നു. ആ വളം കൂടുതലായി മണ്ണിലെത്തിക്കാൻ വീണ്ടും തയ്യാറെടുക്കുകയാണ് കൃഷി വകുപ്പ്.
കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് ശീമക്കൊന്ന നടുന്നത്. തെങ്ങിൻതോട്ടങ്ങളിൽ പച്ചിലവളം ലഭ്യത ഉറപ്പുവരുത്താൻ ശീമക്കൊന്നയേക്കാൾ മികച്ച മറ്റൊരു സസ്യമില്ല.
2023 മാർച്ചിനുള്ളിൽ 50 ലക്ഷം ശീമക്കൊന്നക്കമ്പുകൾ സംസ്ഥാനത്ത് നടുകയാണ് ലക്ഷ്യം.