വെറും 40 രൂപയ്ക്ക്.! വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ ഒരു വര്ഷം മുഴുവൻ ചക്ക
ഗ്രീൻവാലി ബോട്ടോണിക്കൽ ഗാർഡനിൽ വെറും 40 രൂപയ്ക്ക് തൈകൾ കൊടുക്കുന്നു. കൊല്ലം കൊട്ടാരക്കര പനവേലിൽ ആണ് ഈ ഗാർഡൻ ഉള്ളത്. ഇവിടെ നിന്ന് 2000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുകയാണെങ്കിൽ വീടുകളിൽ എത്തിച്ചു തരുന്നതായിരിക്കും. വളരെയധികം വിലക്കുറവിലും നല്ല ക്വാളിറ്റിയിലും ഉള്ള തൈകൾ ആണ് ഇവിടെ ലഭിക്കുന്നത്.
എല്ലാ തൈകളും ഇവിടെ ലഭ്യമാണ്.വെറൈറ്റി ആയിട്ടുള്ള വിയറ്റ്നാം ഏളി പ്ലാവിൻ തൈകൾ വെറും 40 രൂപയ്ക്ക് ആണ് ഇവിടെ കൊടുക്കുന്നത്. മുപ്പതിനായിരം തൈകൾ 40 രൂപയ്ക്ക് കൊടുക്കുന്ന ഓഫർ ആണ് ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്നത്. ഈ പ്ലാവിൻ തൈ ഒരു വർഷം കൊണ്ട് കായ്ക്കുന്ന മരമാണ്. അധികം സ്ഥലം ഇല്ലാത്തവർക്ക് പോലും ഡ്രംമുകളിൽ മരം നടാവുന്നതാണ്. ഇങ്ങനെ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം. ആറുമാസം ആവുമ്പോഴേക്കും ഇതിൽ കള വന്നുതുടങ്ങും. ആദ്യം വരുന്ന കള കളയുകയാണ് നല്ലത്.
ഇല്ലെങ്കിൽ ചെടി മുരടിച്ചു നിൽക്കുന്നതായിരിക്കും. ചെടി നല്ലപോലെ വളർന്ന് അത്യാവശ്യം വണ്ണം വന്നതിനുശേഷം മാത്രമേ കായ്ക്കുവാൻ അനുവദിക്കാൻ പാടുകയുള്ളൂ. ചെടി നട്ടു കഴിഞ്ഞാൽ വളപ്രയോഗം അത്യാവശ്യമാണ്. 15 ദിവസം കൂടുമ്പോൾ വളത്തിന്റെ അളവ് കുറച്ച് ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മരം പെട്ടെന്ന് വലുതാകുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പെട്ടന്നുതന്നെ വളർന്നു വരുന്ന പ്ലാവിൻ തൈ ആണിത്. ഒരു മീഡിയം ടൈപ്പ് ഡ്രം എടുക്കുക. അടിയിൽ ഹോൾ ഇട്ട് കൊടുക്കുക.മണ്ണിന്റെ പിഎച്ച് വാല്യു പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. 6.5 ലെവൽ എങ്കിലും ഉണ്ടായിരിക്കണം. അതിലേക്ക് വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി നല്ലതുപോലെ മിക്സ് ചെയ്ത് ഇട്ടു കൊടുക്കുക. ശേഷം തൈ നട്ടു കൊടുക്കുക. അവസാനം നല്ലതുപോലെ നനച്ചു കൊടുക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക
വീഡിയോ കാണുക👇