സ്മാർട്ട്‌ കൃഷിഭവനുകൾ എന്നാൽ എന്റെ നിരീക്ഷണത്തിൽ ഇങ്ങനെ ആണ്...

ഒരു കർഷകന് ആവശ്യമായിട്ടുള്ള എല്ലാ മുൻ-പിൻ ബന്ധങ്ങളും(Backward &Forward Linkages ) കഴിയുന്നത്ര വേഗതയിലും (fast )കാര്യക്ഷമതയിലും (efficiency )സുസ്ഥിരമായും (sustainable )ചെയ്ത് കൊടുക്കുന്ന ഒരു സ്ഥാപനം ആയിരിക്കണം കൃഷിഭവനുകൾ..എല്ലാ കാര്യങ്ങളും നേരിട്ട് ചെയ്യാൻ കഴിയുകയില്ല. നേരിട്ട് ചെയ്യാവുന്നവ അങ്ങനെയും അല്ലാത്ത കാര്യങ്ങളിൽ ആവശ്യമായ facilitation നൽകുകയും ചെയ്താൽ മതിയാകും.
എന്തൊക്കെയാണ് കർഷകന് വേണ്ട മുൻ -പിൻ ബന്ധങ്ങൾ...
=================================
Backward Linkages
--------------------------------
1.ഭൂമി (Land ) (Fallow Land Bank )
2.തൊഴിലാളികൾ (Labour )(കാർഷിക കർമ്മ സേന /Agro service Centre
3.മൂലധനം (Capital )വായ്പകൾ
4.കാർഷിക ഉപകരണങ്ങൾ (Agro Machinaries )
5.വിള ഇൻഷുറൻസ്
6.സാങ്കേതിക വിദ്യകൾ (Agro Technologies )
7.നടീൽ വസ്തുക്കൾ (seeds, seedlings, other planting materials )
8.കാർഷിക ആവശ്യത്തിനുള്ള വൈദ്യുതി
9.വിവിധ തരം സാമ്പത്തിക
സബ്‌സിഡികൾ
10. സർക്കാർ ആശുപത്രികളിൽ നിന്നും പൊതു ജനത്തിന് അസുഖത്തിനുള്ള മരുന്നുകൾ കിട്ടുന്നത് പോലെ കൃഷിഭവൻ ഒരു Plant Health Clinic ആകുകയും അവിടെ നിന്നും രോഗ -കീട നിവാരിണികൾ സൗജന്യമായോ സൗജന്യ നിരക്കിലോ ലഭിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ആവിഷ്കരിക്കണം. (Agro Pharmacy )
എന്നിവയോടൊപ്പം
പ്രചോദനം (Motivation, Inspiration )
അംഗീകാരം (Recognition, Appreciation )
എന്നിവയും കൃഷിഭവനുകൾ നൽകണം.
കർഷക ക്ഷേമത്തിനായുള്ള പെൻഷൻ,ക്ഷേമ നിധി അംഗത്വം, PM Kisan ആനുകൂല്യം
എന്നിവയും അർഹരായവർക്ക് കൃഷിഭവൻ വഴി ലഭ്യമാക്കണം.
കൃഷിയുമായ ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങൾ (വകുപ്പിന്റെ ഫാമുകൾ, കാർഷിക സർവ്വകലാ ശാലയുടെ ഫാമുകൾ, ഗവേഷണ കേന്ദ്രങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ICAR ഗവേഷണ കേന്ദ്രങ്ങൾ, മൃഗ സംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, മത്സ്യ വകുപ്പ്, മണ്ണ് സംരക്ഷണ -പര്യവേഷണ വകുപ്പ്, സഹകരണ വകുപ്പ്, ബാങ്കുകൾ, VFPCK, Horticorp, KAICO, RAIDCO മുതലായവ )
എന്നിവയുമായി കർഷകനെ link ചെയ്ത് കൊടുക്കണം.
ഒപ്പം Forward linkages ആയി, കർഷകന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ കാർഷിക വിപണനത്തിനായി, കൃഷി വകുപ്പിന്റെ വിപണന സംവിധാനങ്ങളുടെ(Cluster Market, Eco shop, Weekly Market, Festival Markets ) ശാക്തീകരണം, വകുപ്പിന്റെ തന്നെ Urban & Rural Whole sale മാർക്കറ്റുകളുമായി ഉള്ള ബന്ധം, കർഷകരും VFPCK, Horticorp എന്നീ സംവിധാനങ്ങളും കർഷകരുമായി ആരോഗ്യകരമായ ഇഴയടുപ്പം സ്ഥാപിക്കാൻ മുൻകൈ എടുക്കൽ എന്നിവയും കൃഷിഭവന് കഴിയണം.
കൂടാതെ FPO കൾ, മറ്റു സംവിധാനങ്ങൾ എന്നിവയെ ശാക്തീകരിച്ച് Post Harvest Handling, Value Addition, Export എന്നിവയിലേക്കും കർഷകർ കടക്കണം.
ഇതിനാവശ്യമായ പിന്തുണ നൽകാൻ ബ്ലോക്ക് തലത്തിലെ അസിസ്റ്റന്റ് ഡയറക്ടർ മാരുടെ ഓഫീസുകൾ, തൃതല പഞ്ചായത്തുകൾ, കൃഷി വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, ഫാമുകൾ, ലാബുകൾ, പരിശീലന കേന്ദ്രങ്ങൾ, കൃഷി ഡയറക്ടറേറ്റ്, ബന്ധപ്പെട്ട സെക്രട്ടേറിയറ്റ് സെക്ഷൻ എന്നിവ സ്മാർട്ട്‌ ആയി മാറണം.
ചുരുക്കത്തിൽ കൃഷി ഭവൻ മാത്രമല്ല ബന്ധപ്പെട്ട സംവിധാനങ്ങൾ എല്ലാം തന്നെ SMART ആയി മാറണം.
"A Chain is as strong as its Weakest link"
ഗുണമേന്മയുള്ള പച്ചക്കറിക്കറി തൈകൾ ഉണ്ടാക്കാൻ ഉള്ള കർഷക കേന്ദ്രീകൃത സംവിധാനം എല്ലാ കൃഷിഭവനുകളോടും ചേർന്നുണ്ടാകണം.
ഞാൻ ചാത്തന്നൂർ കൃഷി ഓഫിസർ ആയിരുന്നപ്പോൾ, അവിടേക്കാവശ്യമായ പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കാൻ ശ്രീ മണ്ണ് വീട് രവിയ്ക്ക് പ്രചോദനം നൽകി.
അദ്ദേഹം അതിന്റെ സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ ഇന്ന് എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
എല്ലാത്തരം പച്ചക്കറി തൈകളും (കാബേജ്, കോളി ഫ്‌ളവർ, ബ്രോക്കോളി, തക്കാളി, മുളക് )അലങ്കാര മുളക്, ഉണ്ട മുളക്, കാന്താരി മുളക്, Red lady പപ്പായ തൈകൾ, ചുവന്ന കുള്ളൻ അഗത്തി ചീര എന്നിവയും ഇപ്പോൾ അവിടെ ലഭ്യമാണ്.
Ph 98950 53755
തയ്യാറാക്കിയത് : പ്രമോദ് മാധവൻ







Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section