സിറ മുളക് Sira Chilli
സിറ മുളക് കൃഷി ചെയ്യുമ്പോൾ പരമ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മണ്ണിൻറെ അമ്ലത്വമാണ്. മണ്ണിൻറെ പി.എച്ച് ക്രമീകരണത്തിന് ഡോളോമൈറ്റോ, കുമ്മായമോ ഇട്ട് നിലമൊരുക്കണം. സാധാരണഗതിയിൽ മുളകിന്റെ വിത്തുകൾ ട്രേയിൽ പാകി അഞ്ചാഴ്ച കഴിയുമ്പോൾ ചാണകവളവും, എല്ലുപൊടിയും, മണ്ണും ചേർത്തു തയ്യാറാക്കിയ പോട്ടിങ് മിശ്രിതത്തിലോ, മണ്ണിലോ പറിച്ചു നടാവുന്നതാണ്.
മുളകിന്റെ തൈകൾ നട്ട് ഏകദേശം പൂവിടാൻ 30 ദിവസം വേണ്ടിവരും. ഈ സമയങ്ങളിൽ 15 ദിവസത്തെ ഇടവേള എന്ന കണക്കിൽ ജൈവവളങ്ങൾ ഇട്ടു നൽകാം. കൃത്യമായ ജലസേചനവും, പുതിയിടലും വളർച്ച ഘട്ടങ്ങളിൽ നൽകിയിരിക്കണം. ചെടികളുടെ വളർച്ച വേഗത്തിൽ ആകുവാനും, പെട്ടെന്ന് NPK വളങ്ങളാണ് മികച്ചത്. മുളക് കൃഷിയിൽ പ്രധാനമായും കണ്ടുവരുന്ന ഇല ചുരുണ്ടൽ, ബാക്ടീരിയൽ- ഫംഗൽ വാട്ടം, പൂവ് പിടിക്കാതിരിക്കുക തുടങ്ങിയവ പരിഹരിക്കുവാൻ മഗ്നീഷ്യം സൾഫേറ്റ് മണ്ണിൽ ഇട്ടു നൽകുക, ട്രൈക്കോഡർമ, സുഡോമോണസ് തുടങ്ങിയ ജീവാണുവളങ്ങൾ ഉപയോഗിക്കുക, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ചെടികളിൽ തളിച്ചു കൊടുക്കുക തുടങ്ങിയ രീതികൾ അവലംബിക്കാം
ശാസ്ത്രീയമായ രീതിയിൽ മുളക് കൃഷി ചെയ്താൽ ഏകദേശം 45 ദിവസം മുതൽ മുളക് പറിക്കാവുന്നതാണ്.