റാഗി കൃഷി | Ragi Cultivation


റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റാവുന്നതാണ്. വീടിനോട് ചേർന്നോ വീടിന്റെ ഭാഗമായയോ ഈ സംരംഭം ആരംഭിക്കാവുന്നതാണ് ഇതിനു വേണ്ടി ഏകദേശം 150 ചതുരശ്ര അടി വിസ്ഥാരമുള്ള സ്ഥലമേ ആവശ്യമായി വരുന്നുള്ളു . ഇതിന് വേണ്ടി വീട്ടിൽ ഒരു ഡ്രയർ സംവിധാനം ഉണ്ടാക്കിയാൽ മതി. ബാക്കിയെല്ലാം വളരെ എളുപ്പമായ കാര്യങ്ങളാണ്.

ആദ്യം റാഗി വീട്ടിൽ മുളപ്പിച്ചെടുക്കുക. പിന്നീട് ഡ്രയറിൽ വെച്ച് ഉണക്കിയെടുക്കുക . പിന്നീട് ഫ്ലോർ മില്ലിൽ നിന്നും പൊടിപ്പിച്ചെടുക്കുക. ചൂടാറിയതിന് ശേഷം പായ്കറ്റുകളിലേക്ക് മാറ്റി മാർക്കറ്റിലെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഒരു രീതി. ഇതിനു വേണ്ടി കഴിയുന്നതും പ്രിസർവേറ്റിവുകളും കളറുകളും ചേർക്കാതിരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ പഞ്ചസാരയോ സുഗന്ധ വ്യഞ്ജനങ്ങളോ ചേർക്കാവുന്നതാണ്. നന്നായി ഉണങ്ങിയാൽ തന്നെ ഇവ നാച്ചുറൽ ആയി മൂന്നു മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്. പ്രത്യേകിച്ചു പ്രിസർവേറ്റികളുടെ ആവശ്യം വരുന്നില്ല .

ഇതിനുവേണ്ടി പൊതു വിപണിയിൽ നിന്നും നല്ലയിനം റാഗികൾ സംഭരിക്കുക എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. അതിനു ശേഷം ഇവ 8 മണിക്കൂർ കുതിർക്കുകയും ശേഷം ഇവ പുറത്തെടുത്തു 8 മണിക്കൂർ കൂടെ വെയ്ക്കുക. അപ്പോഴത്തേയ്ക്കും ഇവ മുളച്ചു വന്നതായി കാണാൻ സാധിക്കുന്നു. ശേഷം ഡ്രയറിലോ റോസ്‌റ്ററിലോ ഇട്ടോ, അല്ലെങ്കിൽ വെയിലത്തു വെച്ചോ ഉണക്കിയെടുക്കുക . ശേഷം മില്ലിൽ പോയി പൊടിപ്പിച്ചെടുക്കാവുന്നതാണ്. 

ശേഷം പായ്കറ്റുകളാക്കി വിപണിയിൽ എത്തിക്കാം. ഇതിൽ നിന്നും ദിവസം 50 കിലോ വിൽക്കുകയാണെങ്കിൽ പ്രതിമാസം കുറഞ്ഞത് 62 ,500 രൂപ വരെ അറ്റാദായം ലഭിക്കുന്നതായിരിക്കും .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section