ഡ്രാഗൺ ഫ്രൂട്ട് കൃഷി Dragon Fruit Cultivation



അലങ്കാരത്തിനും ആദായത്തിനും മികച്ചതാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി. വിപണിയിൽ 300 രൂപ വരെ കിലോയ്ക്ക് ലഭ്യമാകുന്ന ഈ കൃഷിയുടെ സാധ്യത ഇതിനോടകംതന്നെ കർഷകർ പരീക്ഷിച്ച് വിജയഗാഥ രചിച്ചിരിക്കുന്നു. പഴത്തിന് പുറത്ത് ചെതുമ്പലുകൾ കാണപ്പെടുന്ന ഇവയുടെ മറ്റൊരു പേരാണ് പിത്തായ. പ്രധാനമായും ഈ ഫലം മൂന്നു തരത്തിൽ കാണപ്പെടുന്നു വിപണിയിൽ. ചുവപ്പുനിറവും വെളുത്ത ഉൾക്കാമ്പുള്ള റെഡ് പിത്തായ, ചുവന്ന ഉൾക്കാമ്പ് കാണപ്പെടുന്ന കോസ്റ്റാറിക്ക പിത്തായ, വെളുത്ത ഉൾക്കാമ്പ് കാണപ്പെടുന്ന മഞ്ഞ പിത്തായ തുടങ്ങിയവയാണ് ഈ ഇനങ്ങൾ.

കൃഷി രീതി

നല്ല ജൈവാംശം ഉള്ളതും മണൽ കലർന്നതുമായ മണ്ണാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് ഏറ്റവും അനുയോജ്യം. വളർച്ചയുടെ ആദ്യഘട്ടത്തിൽ തണൽ നൽകുന്നത് കൂടുതൽ വിളവ് ലഭ്യമാക്കുവാൻ കാരണമാകും. വള്ളി മുറിച്ചു നട്ടാണ് ഇതിൻറെ കൃഷിരീതി. ഏകദേശം 15 സെൻറീമീറ്റർ വരെ നീളമുള്ള കഷണങ്ങൾ കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കാം. 60 സെൻറീമീറ്റർ വിസ്തീർണ്ണമുള്ള കുഴിയെടുത്ത് 20 കിലോഗ്രാം വരെ ജൈവവളവും മേൽമണ്ണും ചേർത്ത് വള്ളികൾ നടാവുന്നതാണ്.

ഇങ്ങനെ തയ്യാറാക്കിയ തടങ്ങളിൽ നാലു വള്ളികൾ വരെ പരമാവധി നടാം. കുഴികൾ തമ്മിൽ 7 അടിയും വരികൾ തമ്മിൽ 9 അടിയും അകലം ഉണ്ടാകണം. ദീർഘകാല വിള ആയതുകൊണ്ട് താങ്ങു കാലുകൾ നൽകണം. തൂണുകൾക്കു മുകളിൽ ഓരോ ടയർ ഉറപ്പിക്കാനുള്ള ക്രോസ് ബാറുകൾ ഘടിപ്പിച്ചിരിക്കുന്നത് അത്യന്താപേക്ഷിതമാണ്. താങ്ങുകാലുകൾക്ക് മുകളിൽ വരെ ചെടികൾ വളരുമ്പോൾ അവ വട്ടത്തിലുള്ള ടയറിലൂടെ വളച്ചു താഴോട്ട് വളർത്തിയെടുക്കണം. നല്ല രീതിയിൽ ജലസേചനം ലഭ്യമാകേണ്ട വിളയാണ് ഇത്. പ്രത്യേകിച്ച് വേനൽക്കാലത്ത്. പൂവിടുന്ന സമയത്തും കായ് പിടിക്കുന്ന കാലയളവിലും നന നൽകുക. അതിവേഗം വളരുന്ന വിള ആയതുകൊണ്ട് ഒരു വർഷം കഴിയുമ്പോൾ പൂവിടുകയും രണ്ടാം വർഷം കഴിയുമ്പോൾ മുതൽ കായപിടുത്തം ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ വിളവ് ലഭ്യമാക്കുവാൻ ചെടിയുടെ തലപ്പ് നുള്ളി വിട്ടാൽ മതി ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡ്രാഗൺ ഫ്രൂട്ട് നല്ലരീതിയിൽ പൂവിടുന്നു. വിളയുന്നതിനനുസരിച്ച് ആഴ്ചയിൽ രണ്ടു പഴങ്ങൾ വീതം വിളവെടുക്കാം.

ധാരാളം രോഗങ്ങൾക്ക് ഉള്ള ഒറ്റമൂലി എന്ന നിലയിൽ വിപണിയിൽ വലിയ സ്വീകാര്യതയാണ് ഈ പഴത്തിന് ലഭ്യമാകുന്നത്. ജീവകം സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഈ ഫലവർഗം രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. ഇതു കൂടാതെ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങളും ഇതിലടങ്ങിയിരിക്കുന്നു ഇത് കഴിക്കുന്നതു മൂലം പല ജീവിതശൈലി രോഗങ്ങൾ മാറിക്കിട്ടും.

പഴങ്ങളും തൈകളും ലഭ്യമാണ് 
വിളിക്കാം 9656658737  Whatsapp : Message Green Village on WhatsApp. https://wa.me/message/LBOCBR325OZAP1

green village ന്‍റ്റെ ഡ്രാഗൺ  തോട്ടം 


Photos






















Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section