ചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കാറുണ്ട്. എന്നാല്‍, മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. ഇവ സംരക്ഷിക്കപ്പെടണം.മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കുമെന്നതിനാല്‍ ഈ ഉറുമ്പുകളെ ശല്യപ്പെടുത്തരുത്.
ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദപരമായ നിയന്ത്രണരീതി അനുവര്‍ത്തിക്കാം. ഒരു കിലോഗ്രാം ചാരത്തില്‍ കാല്‍ക്കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ തുരത്തും.
അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പച്ചസാര പൊടിച്ചതുമായി കലര്‍ത്തി നനയാതെ ചെടികളുടെ താഴെ വെക്കുക. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും.. ഉറുമ്പിന്റെ കോളനിയില്‍ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ചെയ്യും. ഉറുമ്പുകള്‍ കോളനിയോടെ നശിച്ചോളും
കടിക്കുന്ന ഉറുമ്പുകളാണെങ്കിൽ ഉണക്ക ചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡർ മിക്സ് ചെയ്ത് ഉറുമ്പുൾള സ്ഥലങ്ങളിൽ കൊണ്ട് വക്കുക
2. ഊണു കഴിഞ്ഞ് പായസം കഴിക്കാമല്ലോ എന്നോര്‍ത്ത് പായസപ്പാത്രം എടുത്തു നോക്കിയാലോ, ഉറുമ്പ്. ചായ തിളപ്പിച്ച് പഞ്ചസരപ്പാത്രം തുറന്നാലോ, അതിലും ഉറുമ്പ്. അരിശം വരാതിരിക്കുമോ, വേണ്ടതിലും വേണ്ടാത്തതിലും കയറി നിരങ്ങുന്ന സ്വഭാവമുള്ള ഇവയെ അകറ്റി നിര്‍ത്താന്‍ വഴികളുണ്ടോയെന്നാകും. ഉണ്ടല്ലോ, വൈറ്റ് വിനെഗര്‍ ഉറുമ്പിനെ കൊല്ലാന്‍ പറ്റില സാധനമാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്േ്രപ ചെയ്തു വയ്ക്കുക. പാത്രത്തിനുള്ളിലാണ് ഇവയെങ്കില്‍ പാത്രത്തിനു പുറത്ത്. സോപ്പുവെള്ളം ഇവയെ കൊല്ലും. സോപ്പുവെള്ളം സ്േ്രപ ചെയ്താല്‍ ഇവ പോകുകയും ചെയ്യും. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്േ്രപ ചെയ്യുകയുമാകാം. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്. കർപ്പൂരം എണ്ണയിൽ പൊടിച്ച് ചേർത്ത് ഒരു ത...