Poor Man's Any Time Money (വീട്ടിൽ രണ്ട് ആട് )



Poor Man's Any Time Money
(വീട്ടിൽ രണ്ട് ആട് )

================================

ഒരു കൃഷിക്കാരൻ പൂർണൻ ആകുന്നത് വിളകളോടൊപ്പം വളർത്ത് മൃഗങ്ങളും കൂടി ചേരുമ്പോഴാണ്. അതിനെ Mixed Farming എന്നോ Integrated Farming എന്നോ വിളിക്കാം.

മണ്ണിന്റെ അഞ്ച് ഭാഗം ജൈവാംശം ഉണ്ടാകണം എന്നാണ് ശാസ്ത്രം. ഒരു സെന്റ് സ്ഥലത്ത് (40Sq M) ഏതാണ്ട് 80-100കിലോ ജൈവവളം നൽകുമ്പോൾ താത്കാലികമായി ഈ ലക്ഷ്യത്തിലെത്തും. ഓരോ വിളക്കാലത്തും ഈ റീചാർജിങ് നടക്കണം. കാരണം പല കാരണങ്ങൾ കൊണ്ടും ജൈവാംശം നഷ്ടപ്പെട്ടു പോകാം.

അത്തരത്തിൽ വളങ്ങൾ നൽകണമെങ്കിൽ വീട്ടിൽ പശു വളർത്തലോ ആട് വളർത്തലോ വേണം. പച്ചില വളചെടികളും വേണം.

ചെറിയ കൂടുകൾ ഉണ്ടാക്കി ഒന്നോ രണ്ടോ ആടിനെ വളർത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അത്യാവശ്യം കൊടുക്കാനുള്ള പച്ചിലകൾ വീട്ടു വളപ്പിൽ ഉണ്ടാകണം. Hybrid Napier പോലുള്ള പുൽകൃഷിയും അഭികാമ്യം. ആടിനുള്ള പ്രത്യേകം തീറ്റകളും വിപണിയിലുണ്ട്.

തൂക്കവും വിപണി വിലയും അറിഞ്ഞു വിൽക്കാൻ സാധിച്ചില്ലെങ്കിൽ ഗുണം കച്ചവടക്കാരന് മാത്രം.

ഓർക്കുക, കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം വില ഒട്ടുമേ കുറഞ്ഞിട്ടില്ലാത്ത ഒരു കാർഷിക ഉൽപ്പന്നമാണ് ആട്ടിറച്ചി.

പാവപ്പെട്ടവന്റെ ATM..


പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section