മാവ് പെട്ടെന്ന് പൂക്കാൻ

മാവുകളിൽ വെച്ച് നല്ല കായ്‌ഫലം തരുന്നതും നല്ല ടേസ്റ്റി ആയിട്ടുള്ളതും ആയ ഒന്നാണല്ലോ മൂവാണ്ടൻ. മൂന്നു വർഷം കൂടുമ്പോൾ കായ്ക്കുകയും പൂക്കുകയും ചെയ്യുക എന്നുള്ളത് മൂവാണ്ടൻ മാങ്ങയുടെ ഒരു പ്രത്യേകത തന്നെയാണ്. മാവ് അത് നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടുന്ന ഒരു മാർഗ്ഗം ഉണ്ട്. അതിനെക്കുറിച്ചു പരിചയപ്പെടാം. അത് ഏതു മാവ് തന്നെയാണെങ്കിലും പ്രാരംഭ കട്ടത്തിൽ തന്നെ നല്ല വളർച്ച കിട്ടാൻ ഒരു രണ്ടുമൂന്നു വർഷം നന്നായി നനക്കണം അതിനാവശ്യമായിട്ടുള്ള വളവും ചെയ്യണം. രണ്ടുമൂന്നു വർഷത്തേക്ക് നല്ലപോലെ നനയ്ക്കുകയും വളം ചെയ്യുകയും ചെയ്‌താൽ പിന്നീട് നല്ല വിളവ് ലഭിക്കും. ഇങ്ങനെ ചെയ്‌താൽ മാവിന്റെ ചുവട്ടത്തുതന്നെ കൂട്ടത്തോടെ മാങ്ങ പിടിക്കുകയും ചെയ്യും. ആദ്യമായി ഒരു മാവ് എങ്ങനെ നന്നായി പൂക്കാനും കായ്ക്കാനും പ്രധാനമായും എന്തൊക്കെ ചെയ്യണമെന്നു നോക്കാം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ റോഡ് സൈഡിലുള്ള മാവ് നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. അതിനു കാരണം വാഹനങ്ങളുടെ പുകയും മറ്റും കൊണ്ട് നന്നായി പൂക്കുകയും ആ പൂക്കൾ കണ്ണിമാങ്ങകൾ ആയിട്ട് വരികയും ചെയ്യുന്നു. ഇനി ഇത്പോലെ റോഡ് സൈഡിൽ എല്ലാവർക്കും മാവ് നട്ടുവളർത്താൻ പറ്റില്ലല്ലോ. അപ്പോൾ അങ്ങനെ ഉള്ളവർ എന്ത് ചെയ്യണം. അതിനു മാവിന്റെ ചുവട്ടിൽ ഒരു മൺ ചട്ടിയിലോ ഒരുപാത്രത്തിലോ കരിയിലയോ കൂട്ടിയിട്ടു കത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവിന് ഒട്ടും ചൂട് ഏൽക്കാതെ നോക്കുക. പകരം നന്നായി പുക ലഭിക്കുവാണേൽ അത്രയും നല്ലതാണു. പൂക്കുന്ന സമയങ്ങളിൽ അതായതു സീസണിൽ നന്നായി പുകച്ചു കൊടുക്കുക. അങ്ങനെ പുകച്ചു കൊടുക്കുവാണേൽ നന്നായി പൂക്കളൊക്കെ കായ്കളായി മാറുകയും കണ്ണിമാങ്ങ പിടിക്കുകയും ചെയ്യുന്നു. രണ്ടാമതായി നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് കമ്പു കൊതുക് എന്നതാണ്. നന്നായി വിളവെടുപ്പ് കഴിഞ്ഞതിനു ശേഷം കൂടുതൽ ഉള്ള ശിഖരങ്ങൾ ഒന്ന് കൊതി കൊടുക്കുക. അങ്ങനെ ചെയ്യുമ്പോൾ അടുത്ത സീസൺ ആകുമ്പോഴേക്കും ഇരട്ടി വിളവെടുക്കാൻ സഹായിക്കും. അത് എല്ലാവരും ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. സാധാരണ പലരും പറയാറുണ്ട് പൂ പിടിച്ചതിനു ശേഷം അതെല്ലാം കൊഴിഞ്ഞു പോയി എന്ന്. ഇതിനുള്ള പരിഹാരം എന്നത് മാവ് പൂവിട്ടതിനു ശേഷം നന്നായി നനച്ചു കൊടുക്കുക എന്നതാണ്. അപ്പോൾ എല്ലാ പൂക്കളും കണ്ണിമാങ്ങയായിട്ട് വരുകയും പൂക്കളുടെ കൊഴിച്ചിൽ തടയുകയും ചെയ്യും. മാത്രമല്ല കമ്പു കോതികഴിഞ്ഞാൽ മാങ്ങ തഴച്ചു വളരുകയും മാവ് ഒരുപാട് ഉയരത്തിലേക്ക് പോകാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section