കാറ്റാടികടവ് വ്യൂപോയിന്റ് കാണേണ്ടതുതന്നെ

 കാറ്റാടികടവ്


പ്രകൃതിയുടെ വശ്യതയും ഭംഗിയും ആസ്വദിക്കണമെങ്കിൽ മഴക്കാലത്തു തന്നെ കാട്ടാടുകടവ് പോവണം. തൊടുപുഴയിൽ നിന്നും 20km സഞ്ചരിച്ചാൽ കാറ്റാടികടവ് എന്ന സ്ഥലത്തു എത്തും. മുണ്ടൻമുടി... വെണ്മണി.... തൊമ്മൻകുത് വെള്ളച്ചാട്ടം എല്ലാം അതിനടുത്താണ്. രാവിലെ രാവിലെ തന്നെ പോയാൽ എവിടെല്ലാം പോയി തിരിച്ചു വരാം. ഏകദേശം 2. 5 kms ദൂരം ട്രെക്കിങ്ങ് ഉണ്ട് . കോടയും മാറി വെയിൽ വരുന്നത് പെട്ടെന്നായിരിക്കും. താഴെ നിന്നും അല്ലെങ്കിൽ വീട്ടിൽ നിന്നും ആവശ്യത്തിന് വെള്ളം കയ്യിൽ കരുതുക അടുത്ത് കടകൾ വളെരെ കുറവാണ് മലയുടെ മുകളിൽ എത്തിയാൽ ഒരുചെറിയ കട ഉണ്ട് അവിടെ വെള്ളം കിട്ടും അതല്ലാതെ കയറുന്ന വഴി ഒന്നും തന്നെ കിട്ടുന്നതല്ല.


Offroad ride ആഗ്രഹിക്കുന്നവർക് ഒരു കൈ നോക്കാവുന്നതാണ്.

അവിടെ കടയിലെ ചേട്ടനോട് ചോദിച്ചപ്പോൾ ഹോളിഡേയ്‌സിൽ ഇപ്പോ നല്ല തിരക്കാണ്. ഫാമിലി ആയിട്ട് പോകുന്നവർ ഹോളിഡേയ്‌സിൽ പോകുക ജീപ്പ് സൗകര്യം ഉണ്ട്. 2.5km കുത്തനെ കയറ്റം ആയതിനാൽ ഫാമിലി ആയി വരുന്നവർ ജീപ്പ് എടുക്കുക. ബാച്ചിലേഴ്‌സ് കഴിയുന്നതും working daysil പോകുന്നതാവും നല്ലത് നമ്മുടേതായ ഒരു പ്രൈവസി അവിടെ കിട്ടുന്നതാണ്. പാർക്കിംഗ് സൗകര്യം ഇല്ല റോഡ് സൈഡിൽ പാർക്ക്‌ ചെയ്യേണ്ടി വരും.

ഞങ്ങൾ പോയപ്പോ ഒരു ചെറിയ മഴ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ പോകുന്നവഴി നല്ല കോടമഞ്ഞ് ഉണ്ടായിരുന്നു.


📍Location : - Kerala, Idukki, Kattadikadavu


Credit @bazil_mathew

@yathragram ©™  Instagram



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section