റബ്ബർ പാലിന്റെ ഉണക്കത്തൂക്കം (DRC) നിർണ്ണയിക്കുന്നതിൽ റബ്ബർബോർഡ് മൂന്നു ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.
2022 മാർച്ച് 9മുതൽ 11 വരെ കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വെച്ചാണ് പരിശീലനം.
റബ്ബർബോർഡ് കമ്പനികൾ, റബ്ബർപാൽസംസ്കരണശാലകൾ, റബ്ബറുത്പാദകസംഘങ്ങൾ തുടങ്ങിയവയിൽ ഡി.ആർ.സി. ടെക്നീഷ്യനായി തൊഴിൽ നേടുന്നതിന് സാധ്യത നല്കുന്നതാണ് ഈ കോഴ്സ്. റബ്ബർപാൽസംസ്കരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, കർഷകർ എന്നിവർക്കെല്ലാം കോഴ്സ് പ്രയോജനം ചെയ്യും. പ്ലസ്ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവർക്ക് കോഴ്സിൽ ചേരാം.
കോഴ്സ് ഫീസ് 3000 രൂപ (18 ശതമാനം ജിഎസ്ടി പുറമെ) (total 3540) . പട്ടികജാതി-പട്ടികവർഗ്ഗത്തിൽപ്പെട്ടവർ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50% (Total -1770) ഇളവു ലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർ അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസിൽ 25% (Total - 2655) ഇളവും ലഭിക്കും. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് നിശ്ചിതനിരക്കിൽ താമസസൗകര്യം ലഭ്യമായിരിക്കും.
കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർക്ക് https://bit.ly/3feCcVj എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് 0481-2353127, 7306464582 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.