റമ്പൂട്ടാൻ പ്രൂണിംഗ് : വിളവെടുപ്പ് സമയത്തു കായ്ച്ച കൊമ്പുകൾ ഒരടി വച്ചു മുറിച്ചു മാറ്റുമ്പോൾ അടുത്ത വർഷം ഒന്നിന് പകരം 5 കൊമ്പുകൾ കിളിർത്തു പൂത്തു നിൽക്കുന്നു.
റംബുട്ടാൻ പൂക്കുന്നതിന്റെ തൊട്ടുമുമ്പത്തെ മാസം മാത്രമേ നനക്കാതിരിക്കാവൂ.. അല്ലാത്തപ്പോൾ സമൃദ്ധമായ വെള്ളം ആവശ്യമുള്ള മരമാണിത്..
നനക്കാതിരിക്കുമ്പോൾ മരത്തിനു ഒരു സ്ട്രെസ് അനുഭവപ്പെട്ട് കുറച്ചു ഇലകൾ കൊഴിയുന്നു. അത് മരത്തെ കൂടുതൽ പൂക്കാൻ പ്രേരിപ്പിക്കുന്നു. ജൈവ വളത്തോടൊപ്പം കുറച്ചു പൊട്ടാഷും വളമായി കൊടുക്കുന്നത് നല്ലതാണ്. ദിവസം മുഴുവനുള്ള നല്ല വെയിലും വർഷാവർഷമുള്ള പ്രൂണിംഗും കിട്ടിയാൽ റംബുട്ടാൻ ഉഷാർ !
റമ്പൂട്ടാനെ കുറിച്ചുള്ള കൂടുതൽ വായനകൾക്ക് താഴെയുള്ള പിഡിഎഫ് പൂർണമായി വായിക്കുക.