ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്. വീതി രണ്ടടിയിൽ കൂടുതൽ നിൽക്കുവാൻ പാടുള്ളതല്ല. കാരണം വീതി ഒരുപാട് കൂടി കഴിഞ്ഞാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. അടുത്തതായി ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ മണ്ണെല്ലാം ഇളക്കി ചരൽ എല്ലാം മാറ്റിയെടുക്കുക എന്നുള്ളതാണ്.
ശേഷം ഇതിലേക്ക് വളം കൊടുക്കുവാനായി കുറച്ചു ചാണകവും 300 ഗ്രാം ജൈവവളവും കൂടി മിക്സ് ചെയ്തു മണ്ണ് കുറച്ചു മാറ്റി ഉള്ളിലായി വിതറി ഇട്ടു കൊടുക്കുക. മാറ്റിയ മണ്ണ് വീണ്ടും വളത്തിന് മുകളിലേക്ക് വലിച്ചിട്ടു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം മണ്ണിനു മുകളിൽ കുറച്ച് വെള്ളം തളിച്ച് മീഡിയം സൈസ് ഉള്ള ചെറിയ ഉള്ളി ചെറുതായിട്ട് ഓരോ കുഴിയെടുത്ത് 15 സെന്റീമീറ്റർ അകലത്തിൽ നടണം.
ഉള്ളി നടുമ്പോൾ പൂർണമായും മണ്ണിനടിയിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഉള്ളി ഒരു നാല് ദിവസം കൂടുമ്പോൾ നനച്ചു കൊടുക്കേണ്ടതാണ്. നനച്ച് കൊടുക്കുമ്പോൾ അധികം വെള്ളം ആയാൽ ഉള്ളി ചീഞ്ഞു പോകുമെന്ന് പ്രത്യേകം ഓർമയിൽ വയ്ക്കേണ്ട ഒന്നാണ്. ഉള്ളിക്ക് ചേർന്നുള്ള കൂടുതൽ പരിപാലനത്തെക്കുറിച്ച് വീഡിയോ മുഴുവൻ കണ്ടു മനസ്സിലാക്കൂ. Video credit: Malus Family