മനോഹരം ആയിട്ട് ഒരു കുലയിൽ തന്നെ ഒരുപാട് വലിയ തക്കാളികൾ ഉണ്ടാക്കുവാൻ വേണ്ടിയിട്ടുള്ള കുറച്ച് ടിപ്സുകൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വിത്തുകൾ പാകുവാൻ ആയുള്ള പോട്ടിംഗ് മിക്സ് തയ്യാറാക്കാനായി മണ്ണും കരിയില കമ്പോസ്റ്റും ചകിരി ചോറും കൂടി ഒന്ന് നന്നായി മിക്സ് ചെയ്തു എടുക്കുക. ശേഷം തക്കാളി മുറിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് കട്ടികൂടിയ പീസുകൾ ആയിട്ട് മുറിക്കാൻ പാടില്ല.
മൂന്നു സെന്റീമീറ്റർ കട്ടിയിൽ വൃത്തത്തിൽ കട്ട് ചെയ്ത് എടുക്കുക. കട്ട് ചെയ്തതിനുശേഷം പോട്ടിങ് മിക്സ് വെച്ചതിന് മുകളിലേക്ക് തക്കാളി ഓരോന്നായി വച്ചു കൊടുക്കുക. അതിനു മുകളിലേക്ക് ഒരു മൂന്ന് സെന്റീമീറ്റർ കനത്തിൽ മാത്രം പൊടിച്ച് അരിച്ചെടുത്ത മണ്ണ് മാത്രം ചേർത്ത് കൊടുക്കുക. വിത്തുകൾ പാകുന്ന സമയത്ത് അരിച്ചെടുത്ത മണ്ണ് മാത്രമേ ഇട്ടു കൊടുക്കാവൂ. കല്ലുകൾ ഉണ്ടെങ്കിൽ ചെടിക്ക് പെട്ടെന്ന് ആരോഗ്യത്തോടുകൂടി വളർന്നു വരാൻ പറ്റില്ല.
ചെടി പെട്ടെന്ന് മുരടിച്ചു പോകും. ശേഷം കുറച്ചു വെള്ളം ഇതിനു മുകളിലായി തളിച്ചു കൊടുക്കുക. അതിനുശേഷം അത് മൂടി തണലത്ത് വയ്ക്കാനായി ശ്രദ്ധിക്കുക. വിത്തുകൾ മുളച്ച് കഴിഞ്ഞ എങ്ങനെയൊക്കെ തക്കാളി കൃഷിയെ പരിപാലിക്കണം എന്നുള്ള വിശദ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ. Video credit: MALANAD WIBES
ഇതുപോലെയുള്ള കാർഷിക വിവരങ്ങൾക്ക് താഴെയുള്ള വാട്സ്ആപ്പ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.