എടൂർ: കോളിക്കടവ് മലബാർ യോഗാ സെൻ്ററിൻ്റെ കീഴിലുള്ള ജീവനം യോഗാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ജൈവ കൃഷിക്ക് നൂറുമേനി. ചീര, പയർ, കക്കരി , പാവക്ക, വെണ്ടക്ക തുടങ്ങിയ പച്ചക്കറികളാണ് നൂതന ഫാമിംഗ് സമ്പ്രദായമുപയോഗിച്ച് കൃഷി ചെയ്തത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മികച്ച വിളവ് നൽകുന്ന രീതിയിലായിരുന്നു കൃഷി സംവിധാനിച്ചത്. വിളവെടുപ്പ് ഉൽഘാടനം ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് നിർവ്വഹിച്ചു. 45 ദിവസങ്ങൾ കൊണ്ടാണ് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്. വിഷമയമില്ലാത്ത പച്ചക്കറി ഉൽപ്പാദിപ്പിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പ്രസിഡൻ്റ് പറഞ്ഞു. മലയോര കർഷകർ മുഴുവൻ ഇത്തരം രീതികൾ പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യന് വിഷരഹിതമായ ഭക്ഷണം കഴിക്കണമെങ്കിൽ സ്വന്തമായി കൃഷി ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് ഇത്തരമൊരു സംരംഭം രൂപപ്പെട്ടതെന്ന് ക്ലബ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
നൂതന ഫാമിംഗ് വഴി വിഷരഹിത കൃഷി വിജയകരമാക്കി ജീവനം ക്ലബ്
January 30, 2022
0
Tags