അടുക്കളത്തോട്ടത്തിലെ പച്ചക്കറി കൃഷി വിജയമാക്കാന്‍ സഹായിക്കുന്ന ചില നാട്ടറിവുകള്‍ ഇതാ. "പച്ചമുളക്, ചേമ്പ്, കറിവേപ്പ്" എന്നിവയിലെ കീടങ്ങളെ തുരത്താന്‍ സഹായിക്കുന്നവയാണിവ.
1. തേങ്ങാവെള്ളത്തില്‍ പശുവിന്‍ പാല്‍ കലര്‍ത്തി തളിച്ചാല്‍ മുളകിലെ പൂവും കായും കൊഴിയുന്നത് തടയാം
2. മൂപ്പെത്തുന്നതിനു മുമ്പ് വെണ്ടയ്ക്ക വിളവെടുക്കണം. വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവമായാലുടന്‍ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്‍പ്പെടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക.
3. തുമ്പച്ചെടികള്‍ കൊത്തി അരിഞ്ഞു മുളകുതടത്തിലിട്ടാല്‍ ധാരാളം മുളകുണ്ടാകും.
4. മുളകിന്റെ കുരിടിപ്പ് മാറാന്‍ റബ്ബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കുക.
5. തൈരും തൈരുവെള്ളവും കറിവേപ്പിന് ഒഴിച്ചു കൊടുത്താല്‍ നന്നായി തഴച്ചു വളരും.
Curry leaves6. കാച്ചില്‍ വള്ളികള്‍ വലത്തോട്ട് ചുറ്റിവിട്ടാല്‍ മാത്രമേ അവ മുകളിലോട്ടു കയറുകയുള്ളൂ.
7. ചേമ്പ് നടുമ്പോള്‍ നേരെ നടാതെ അല്‍പ്പം ചരിച്ചു നടുക, മുളക്കരുത്ത് കൂടും.
8. ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.