മല്ലിയില വീട്ടിൽ കൃഷി ചെയ്യാം;
വിഷാംശമില്ലാതെ കറികൾക്ക് രുചിയേകാം!
പച്ചക്കറികൾക്കൊപ്പം ഇനി മല്ലിയിലയും നമുക്ക് സ്വന്തമായി വീട്ടിൽ വളർത്താം 🌿
🌱 അടുക്കളത്തോട്ടം | Coriander Farmingകറിവേപ്പില പോലെ തന്നെ കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഇലവർഗ്ഗമാണ് മല്ലിയില. എന്നാൽ കീടനാശിനികളുടെ അമിതമായ ഉപയോഗം മൂലം അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശമുള്ള ഒന്നായി മല്ലിയില മാറിയിട്ടുണ്ട്. പച്ചക്കറികളിൽ മുളകും തക്കാളിയും വെണ്ടയും പാവലും പടവലവും എല്ലാം നമ്മൾ കൃഷി ചെയ്തു തുടങ്ങിയെങ്കിൽ, കറികളിൽ ചേർക്കുന്ന മല്ലിയില കൂടി നമുക്ക് സ്വന്തമായി വീട്ടിൽ വളർത്താൻ തുടങ്ങാം. വളരെ എളുപ്പത്തിൽ മല്ലി എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം.
വിത്തുകൾ തയ്യാറാക്കുന്ന രീതി 🌱
- ആഗ്രോ ഷോപ്പുകളിൽ മല്ലി വിത്തുകൾ വാങ്ങാൻ കിട്ടും. അല്ലെങ്കിൽ മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന മല്ലിയും നമുക്ക് വിത്തായിട്ട് ഉപയോഗിക്കാവുന്നതാണ്.
- ഒരു പേപ്പറിൽ ആവശ്യത്തിനുള്ള മല്ലി വിത്തുകൾ എടുത്ത് നിരത്തിയിടുക. എന്നിട്ട് ചപ്പാത്തി കോല് പോലെയുള്ള എന്തെങ്കിലും ഒരു സാധനം ഉപയോഗിച്ച് മല്ലിയുടെ മുകളിൽ കൂടി അമർത്തി അതിനെ രണ്ടായി പൊട്ടിക്കുക. കാരണം മല്ലിയുടെ തോടിന് കട്ടി കൂടുതലാണ്, യഥാർത്ഥ വിത്ത് അതിനുള്ളിലാണ്.
- കുറച്ച് സ്യൂഡോമോണസ് വെള്ളത്തിൽ കലക്കി ലായനി ഉണ്ടാക്കി മല്ലി വിത്തുകൾ അതിൽ ഒരു 8 മണിക്കൂർ ഇട്ടുവെക്കുക. അതിനുശേഷം വെള്ളം ഊറ്റിക്കളഞ്ഞ് നല്ല ഒരു എയർ ടൈറ്റ് ടിന്നിൽ അടച്ചു വെയ്ക്കുകയോ അല്ലെങ്കിൽ നനഞ്ഞ ടിഷ്യു പേപ്പറിൽ വെച്ച് കുതിർത്ത് വെയ്ക്കുകയോ ചെയ്താൽ നാലഞ്ച് ദിവസം കൊണ്ട് വിത്തുകൾക്ക് മുള വരും.
നടീൽ രീതി 🪴
- വിസ്താരമുള്ള ഗ്രോ ബാഗിലോ, വേര് ആഴത്തിൽ വളരുന്നതുകൊണ്ട് നല്ല ആഴമുള്ള വലിയ ചട്ടിയിലോ കൃഷി ചെയ്യാം.
- മണ്ണിൽ ചാണകപ്പൊടി ഇട്ട് മിക്സ് ചെയ്ത് രണ്ട് ദിവസം വെള്ളം ഒഴിച്ച് നനച്ചിടുക. ഈ മണ്ണിലേക്ക് മുളവന്ന വിത്തുകൾ വിതറി കുറച്ച് മണ്ണ് മുകളിലും ഇടുക.
- എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ചെറുതായി വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. പത്ത് പതിനഞ്ച് ദിവസം കഴിയുമ്പോൾ മല്ലി മുളച്ചു വരും. പിന്നീട് ആവശ്യത്തിന് വെള്ളം നൽകുക.
- ഓർക്കുക: നന കൂടിപ്പോയാൽ ചെടി ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
പരിചരണവും വളപ്രയോഗവും 💦
- മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് തണ്ടിൽ നിന്നും മുറിച്ചെടുത്ത് കറികൾക്കായി ഉപയോഗിക്കാം. ഒരു ചെടിക്ക് മൂന്നോ നാലോ മാസം ആയുസ്സ് കാണും.
- ചെടി പൂക്കാൻ സമ്മതിക്കരുത്, അതുകൊണ്ട് വെയിൽ അധികം ഇല്ലാത്ത (തണൽ ലഭ്യമായ) സ്ഥലത്ത് വേണം ഗ്രോ ബാഗോ ചട്ടിയോ വയ്ക്കാൻ.
- ഇടയ്ക്കിടെ പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്നതും ഉത്തമമാണ്. വേറെ വലിയ വളപ്രയോഗങ്ങളൊന്നും ഇതിന് ആവശ്യമില്ല.
പ്രത്യേകം ശ്രദ്ധിക്കുക: കടയിൽ നിന്നും വാങ്ങുന്ന ചില മല്ലികൾ (Grocery items) എത്ര കുതിർത്താലും മുളയ്ക്കാറില്ല. അത് പ്രോസസ്സ് ചെയ്തതായിരിക്കാം. അതുകൊണ്ട് പച്ചക്കറി വിത്തുകൾ വിൽക്കുന്ന അഗ്രോ ഷോപ്പുകളിൽ നിന്ന് തന്നെ കൃഷിക്കാവശ്യമായ മല്ലിയുടെ വിത്തുകൾ വാങ്ങാൻ ശ്രമിക്കുക.
ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈൻ പരിശീലനം! 🎓
കുറഞ്ഞ സ്ഥലത്ത് മണ്ണില്ലാതെ കൃഷി ചെയ്യാൻ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പഠിക്കാം.
- 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
- ⏰ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- 👨🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
- 💻 മോഡ്: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- 💰 കോഴ്സ് ഫീസ്: ₹149/-
പേയ്‌മെന്റ് വിവരങ്ങൾ (₹149 GPay/UPI ചെയ്യുക):
- 🔹 Google Pay: 9656658737
- 🔹 UPI ID: greenvillagechannel@oksbi
- 🔹 Bank: Federal Bank (A/c: 99980107942893, IFSC: FDRL0001427, Name: MUHAMMED MUHSIN PT)
⚠️ ശ്രദ്ധിക്കുക: പണം അടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്!
വിലവിവരങ്ങൾ (ഫ്രീ ഡെലിവറി):
🥭 ഒരു പീസിന് : ₹180
📦 ഒരു കിലോയ്ക്ക്: ₹380
(ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്!)
വിളിക്കുക: 9656658737
👇 ഇതും വായിക്കുക 👇
റംബൂട്ടാൻ പൂത്താലും കായ്ക്കുന്നില്ലേ? കായ്പിടിത്തം കൂട്ടാനും കൊഴിച്ചിൽ മാറ്റാനും ഈ വിദ്യകൾ പരീക്ഷിക്കൂ! 🍒 (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️