സ്വർണ്ണവിലയുള്ള സുഗന്ധവിള; വാനിലക്കൃഷിയും പരിചരണവും എങ്ങനെ?

സ്വർണ്ണവിലയുള്ള സുഗന്ധവിള; വാനിലക്കൃഷിയും പരിചരണവും എങ്ങനെ?

Agriculture Graduate 0

 


സ്വർണ്ണവിലയുള്ള സുഗന്ധവിള;
വാനിലക്കൃഷിയും പരിചരണവും എങ്ങനെ?

തൈകൾ നടുന്നത് മുതൽ കൃത്രിമപരാഗണം വരെയുള്ള കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാം 🌿

🌱 സുഗന്ധവിളകൾ | Vanilla Cultivation

തണലും നീർവാർച്ചയും നല്ല ജൈവാംശവുമുള്ള മണ്ണിൽ മികച്ച രീതിയിൽ വളർത്താൻ കഴിയുന്ന വിലപിടിപ്പുള്ള സുഗന്ധവിളയാണ് വാനില. ഇതൊരു വള്ളിച്ചെടിയായതിനാൽ പടർത്തിവിടാൻ താങ്ങുമരങ്ങൾ ആവശ്യമാണ്. വാനില നടുന്നതിനു നാലുമാസം മുൻപെങ്കിലും താങ്ങുമരമായി ശീമക്കൊന്ന നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

നടീൽ രീതിയും പരിചരണവും 🪴

  • വേരുപിടിപ്പിച്ച 60 സെൻ്റീമീറ്റർ നീളമുള്ള വള്ളികൾ മുറിച്ചുനട്ടാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഒരു മീറ്ററോളം നീളമുള്ള വള്ളികൾ ഉപയോഗിച്ചാൽ വേഗം പൂക്കാൻ സഹായിക്കും. ടിഷ്യു കൾച്ചർ തൈകളും ലഭ്യമാണ്.
  • താങ്ങുകാലുകൾ തമ്മിൽ 2.5 മീറ്ററും വരികൾ തമ്മിൽ രണ്ട് മീറ്ററും ഇടയകലം നൽകണം.
  • മഴയുടെ തുടക്കത്തിൽ 40x40x40 സെൻ്റീ മീറ്റർ അളവിൽ കുഴികളെടുത്തു വള്ളി താങ്ങുകാലിനോട് ചേർത്ത് നടാവുന്നതാണ്.
  • ചെടിയുടെ വേരുപടലം മൺനിരപ്പിലായതിനാൽ ചുവട്ടിൽ പച്ചിലയോ കാലിവളമോകൊണ്ട് ജൂൺ-ജൂലായിലും സെപ്റ്റംബർ-ഒക്ടോബറിലും പുതയിടാൻ ശ്രദ്ധിക്കണം.

ലൂപ്പിങ്ങും കൃത്രിമപരാഗണവും 🌸

  • ലൂപ്പിങ്: ചെടികൾ 135 സെൻ്റീ മീറ്റർ ഉയരമാകുമ്പോൾ വള്ളികൾ താങ്ങുകാലുകൾക്കു ചുറ്റും വലയങ്ങളായി തൂക്കിയിടുന്നതിനെയാണ് 'ലൂപ്പിങ്' എന്ന് പറയുന്നത്. നന്നായി പൂപിടിക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്.
  • കൃത്രിമപരാഗണം: വാനില പൂക്കളുടെ പ്രത്യേകഘടന നിമിത്തം അവയിൽ സ്വയംപരാഗണം നടക്കില്ല, അതിനാൽ കായ് പിടിക്കാൻ 'കൃത്രിമപരാഗണം' നിർബന്ധമായും ചെയ്യണം.
  • രാവിലെ ആറുമുതൽ ഒരു മണി വരെയാണ് കൃത്രിമപരാഗണം ചെയ്യേണ്ടത്. പൂവിനെ ഇടതു കൈകൊണ്ടു പിടിച്ചു തള്ളവിരലുപയോഗിച്ചു ലേബെല്ലം എന്ന ഭാഗം താഴ്ത്തി, ഒരു ചെറിയ ഈർക്കിൽ ഉപയോഗിച്ച് വലതു കൈകൊണ്ട് അടപ്പുപോലുള്ള ഭാഗം ഉയർത്തി പിറകോട്ടു നീക്കണം. തുടർന്ന് ഇടതുകൈയിലെ തള്ളവിരൽകൊണ്ട് പൂമ്പൊടി നിറഞ്ഞ അറ പതുക്കെ അമർത്തിയാൽ അതിൽനിന്നു പൂമ്പൊടി പരാഗണസ്ഥലത്തു വീഴും.
  • വിളവെടുപ്പ്: കായ്കൾ മൂക്കാൻ 9-11 മാസം വേണം. ചുവട്ടിൽനിന്ന് നേരിയ മഞ്ഞനിറം മുകളിലേക്ക് വ്യാപിക്കുമ്പോഴാണ് കായ്‌കൾ വിളവെടുക്കേണ്ടത്.

🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം 


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380
  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി

ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)

💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക

അല്ലെങ്കിൽ വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: സുരേഷ് മുതുകുളം മാതൃഭൂമിയിൽ എഴുതിയ കാർഷിക ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

*©️Green Village Channel*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad