ജാതിക്കായ് മൂക്കുംമുമ്പ് വിണ്ടുപൊട്ടി വീഴുന്നുണ്ടോ?
ജാതി കൃഷിയിലെ വളപ്രയോഗം ഇങ്ങനെയാകണം!
ബോറോണിന്റെ പ്രാധാന്യവും ജൈവ-രാസ വളങ്ങളുടെ കൃത്യമായ അളവുകളും അറിയാം 🌿
🌱 സുഗന്ധവിളകൾ | Nutmeg Fertilizer Managementവളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന ഒരു സുഗന്ധവിളയാണ് ജാതി. ജാതിക്കായ്കൾ മൂക്കുംമുമ്പ് വിണ്ടുപൊട്ടി താഴെ വീഴുന്നത് കർഷകരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ബോറോൺ എന്ന സൂക്ഷ്മമൂലകത്തിന്റെ അഭാവമാണ് ഇതിന് പ്രധാന കാരണം. പൊട്ടാഷ് വളം കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം. ജാതിയുടെ വളർച്ചദശ അനുസരിച്ച് വളത്തിൻ്റെ അളവിൽ മാറ്റം വരുത്തണം.
ജൈവവളങ്ങളും രാസവളങ്ങളും 💩
- ഒരു വയസ്സ് പ്രായമാകുമ്പോൾ മുതൽ വളംചേർക്കൽ തുടങ്ങാം. ഒരു വർഷമായ തൈകൾക്ക് 10-20 കിലോവരെ ജൈവവളം ചേർക്കാം. കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, കോഴിവളം, ആട്ടിൻകാഷ്ഠം, വേപ്പിൻപിണ്ണാക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.
- ഇത് ക്രമേണ വർധിപ്പിച്ച് 15 വർഷമായ ഒരു മരത്തിന് 50-100 കിലോ എന്നതോതിൽ ജൈവവളം ഒരു വർഷം കിട്ടുന്നു എന്നുറപ്പാക്കണം.
- രാസവളം: പൂർണവളർച്ചയായ ഒരു മരത്തിന് ജൈവവളത്തിനു പുറമേ ആദ്യവർഷം 40 ഗ്രാം യൂറിയ, 90 ഗ്രാം മസൂറിഫോസ്, 85 ഗ്രാം പൊട്ടാഷ് നൽകാം. രണ്ടാം വർഷം ഇതിൻ്റെ തോത് ഇരട്ടിയാക്കണം.
- ക്രമേണ വർധിപ്പിച്ച് 15 വർഷമാകുമ്പോൾ ഈ അളവുകൾ 1100 ഗ്രാം യൂറിയ, 1250 ഗ്രാം മസൂറിഫോസ്, 1275 ഗ്രാം പൊട്ടാഷ് എന്നിങ്ങനെയാക്കണം.
- ആകെ വളം ഏപ്രിൽ-മേയിലും സെപ്റ്റംബർ-ഒക്ടോബറിലുമായി രണ്ടു തുല്യ അളവുകളായി വിഭജിച്ച് ചേർക്കണം.
വളം ചേർക്കുമ്പോൾ ശ്രദ്ധിക്കാൻ 🪴
- പൊതുവേ ജാതിയുടെ വേരുപടലം മണ്ണിൻ്റെ മുകൾപ്പരപ്പിലായതിനാൽ ചെടിക്കുചുറ്റും ഒന്നര-രണ്ടു മീറ്ററെങ്കിലും വിട്ട് മണ്ണിളക്കി വേണം വളം ചേർക്കാൻ.
- വളംചേർക്കലിനോടൊപ്പം തടത്തിൽ ധാരാളം പുതയിടാനും ശ്രദ്ധിക്കണം.
- കൂടാതെ ഒന്നിടവിട്ട വർഷം മരമൊന്നിന് അരമുതൽ ഒന്നര കിലോവരെ കുമ്മായവും ചേർക്കാം.
🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!
- ✅ 100% വിഷരഹിതം
- ✅ സ്വാഭാവികമായി പഴുപ്പിച്ചത്
- ✅ കേരളത്തിൽ എവിടെയും കൊറിയർ സൗകര്യം
ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)
💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുകഅല്ലെങ്കിൽ വിളിക്കുക: 9656658737
📢 ഓൺലൈ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
- ✅ തിയ്യതി: 2026 ഏപ്രിൽ 22 (ബുധനാഴ്ച)
- ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്ലറ്റുകളുടെ ചിത്രം എടുത്തയക്കൂ; നിങ്ങൾക്ക് 1000 രൂപ പാരിതോഷികം നേടാം! 🛣️ |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️