മുരിങ്ങ പൂക്കുന്നില്ലേ? കായ്പിടുത്തം കൂട്ടാൻ
ഈ വളപ്രയോഗവും പരിചരണവും ചെയ്തു നോക്കൂ!
വേനൽക്കാലത്തെ നനയും കൊമ്പുകോതലും; മുരിങ്ങക്കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌿
🌱 പച്ചക്കറി കൃഷി | Moringa Cultivation Tipsവരണ്ട കാലാവസ്ഥയിൽ പൂക്കാനും കായ് പിടിക്കാനും ഇഷ്ടപ്പെടുന്ന ഒരു ഉഷ്ണകാല വിളയാണ് മുരിങ്ങ. ശരിയായ വളർച്ചയ്ക്കും കായ് പിടിത്തത്തിനും വളക്കൂറുള്ള മണ്ണ് ആവശ്യമാണ്. മുരിങ്ങ വേണ്ടവിധം കായ് പിടിക്കാത്തതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ ചില പോരായ്‌മകളാണ്. നന്നായി വളം ചെയ്യുകയും ഒപ്പം നനവ് കുറയ്ക്കുകയും വേണ്ട വിധം ശിഖരങ്ങൾ മുറിച്ചു വളർച്ച നിയന്ത്രിക്കുകയും ചെയ്താൽ മുരിങ്ങ ധാരാളം പൂക്കുകയും കായ്ക്കുകയും ചെയ്യും.
വളപ്രയോഗം എങ്ങനെ? 🪴
- 10 കിലോ ചാണകപ്പൊടി, ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, അര കിലോ രാജ്ഫോസ് അല്ലെങ്കിൽ മസൂറിഫോസ്, ഒരു കിലോ ചാരം എന്നിവ കലർത്തിയ വളമിശ്രിതം മുരിങ്ങയൊന്നിന് അഞ്ച് ചിരട്ട വീതം തടത്തിൽ ചേർത്തിളക്കുക. മൂന്ന് മാസം കൂടുമ്പോൾ ഈ വളക്കൂട്ട് ആവർത്തിക്കാവുന്നതാണ്.
- മരമൊന്നിന് ഏഴ് കിലോ കാലിവളത്തോടൊപ്പം 100 ഗ്രാം യൂറിയയും ചേർക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. തടത്തിൽ ചുവട്ടിൽനിന്ന് രണ്ടടി മാറ്റി വേണം എപ്പോഴും വളം ചേർക്കാൻ.
- കടലപ്പിണ്ണാക്ക് കുതിർത്തത്, ചാണകത്തെളി, ബയോഗ്യാസ് സ്ലറി തുടങ്ങിയവയും ഇടയ്ക്ക് നൽകാവുന്ന മികച്ച ജൈവവളങ്ങളാണ്.
- വളം ചേർക്കും മുൻപ് ഡോളോമൈറ്റ് ചേർക്കുന്നത് നല്ലതാണ്. മരമൊന്നിന് 10 കിലോ കോഴിവളം ചേർക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. മഴക്കാലത്ത് വളം ചേർക്കുന്നതാണ് ഏറ്റവും ഉത്തമം.
നനയ്ക്കലും പ്രൂണിങ്ങും 💧
മറ്റ് ചെടികളിൽ നിന്ന് വ്യത്യസ്തമായൊരു പരിചരണമാണ് വേനൽക്കാലത്ത് മുരിങ്ങയ്ക്ക് നൽകേണ്ടത്:
- വേനലായാൽ വെള്ളം ഒഴിക്കരുത്; പ്രത്യേകിച്ച് ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ. കാരണം, ആ സമയത്താണ് മുരിങ്ങ ധാരാളമായി പൂക്കുന്നത്.
- വളർച്ച നിയന്ത്രിക്കാൻ കൊമ്പു കോതേണ്ടത് (Pruning) അത്യാവശ്യമാണ്. ഇങ്ങനെ ശിഖരങ്ങൾ മുറിച്ചു നിർത്തുന്നത് വിളവ് കൂട്ടാൻ സഹായിക്കും.
🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!
- ✅ 100% വിഷരഹിതം
- ✅ സ്വാഭാവികമായി പഴുപ്പിച്ചത്
- ✅ കേരളത്തിൽ എവിടെയും കൊറിയർ സൗകര്യം
ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)
💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുകഅല്ലെങ്കിൽ വിളിക്കുക: 9656658737
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
- ✅ തിയ്യതി: 2026 ഏപ്രിൽ 22 (ബുധനാഴ്ച)
- ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്ലറ്റുകളുടെ ചിത്രം എടുത്തയക്കൂ; നിങ്ങൾക്ക് 1000 രൂപ പാരിതോഷികം നേടാം! 🛣️ |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️