കറിവേപ്പ് ഇനി കാടുപോലെ തഴച്ചുവളരും; അടുക്കളത്തോട്ടത്തിൽ പ്രയോഗിക്കാൻ ഇതാ ഒരു പ്രത്യേക ലായനി!

കറിവേപ്പ് ഇനി കാടുപോലെ തഴച്ചുവളരും; അടുക്കളത്തോട്ടത്തിൽ പ്രയോഗിക്കാൻ ഇതാ ഒരു പ്രത്യേക ലായനി!

Agriculture Graduate 0

 


കറിവേപ്പ് ഇനി കാടുപോലെ തഴച്ചുവളരും;
അടുക്കളത്തോട്ടത്തിൽ പ്രയോഗിക്കാൻ ഇതാ ഒരു പ്രത്യേക ലായനി!

കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളും, വീട്ടുമുറ്റത്ത് എളുപ്പത്തിൽ വളർത്താനുള്ള വഴികളും 🌿

🌱 അടുക്കളത്തോട്ടം | Curry Leaves Farming Tips

നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ വിപണിയിൽ നിന്നും വാങ്ങുന്ന മറുനാടൻ കറിവേപ്പിലകളിൽ ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നേത്രരോഗം, ജ്വരം, വയറുകടി, അലർജി, അജീർണം തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾക്ക് ആശ്വാസം പകരുന്ന മികച്ചൊരു ഔഷധം കൂടിയാണ് കറിവേപ്പില. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. വിഷമയമായ കറിവേപ്പില ഒഴിവാക്കി, നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഇവ എങ്ങനെ തഴച്ചുവളർത്താം എന്ന് നോക്കാം.

തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 🌱

  • മഴയും വെയിലും ഒരുപോലെ ലഭ്യമാകുന്ന സ്‌ഥലമാണ് കറിവേപ്പ് നടാൻ ഏറ്റവും യോജിച്ചത്. മേയ്, ജൂൺ മാസങ്ങൾ നടീലിന് കൂടുതൽ അനുയോജ്യമാണ്.
  • മുതിർന്ന കറിവേപ്പിന്റെ വേരു പൊട്ടിയുണ്ടാകുന്ന കന്ന് പറിച്ചു നട്ടോ, വിത്തു മുളപ്പിച്ചോ തൈകൾ വളർത്തിയെടുക്കാം.
  • 1.5 അടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് അതിൽ കുമ്മായം വിതറി ഒരാഴ്ചയിടുക. അതിനുശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമാക്കി തൈ നടാവുന്നതാണ്.

തഴച്ചുവളരാൻ ഈ പ്രത്യേക ലായനി നൽകാം 💦

കറിവേപ്പില പെട്ടെന്ന് വളരാനായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു പ്രത്യേക ലായനി തയ്യാറാക്കാം:

  • 1 ലീറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ 2 തുള്ളി വിനാഗിരിയും കുറച്ച് ചാരവും ചേർത്ത് ഈ ലായനി തയാറാക്കാം.
  • ഇതിലേക്ക് അടുക്കള വേസ്‌റ്റുകളും കേടുവന്ന പച്ചകറികളും തേയില വേസ്റ്റുമൊക്കെ ചേർക്കാവുന്നതാണ്.
  • എത്രത്തോളം കഞ്ഞിവെള്ളം എടുക്കുന്നുവോ അത്രത്തോളം തന്നെ ശുദ്ധജലവും ചേർത്താണ് ലായനി നേർപ്പിക്കേണ്ടത്. ഈ ലായനി ഒന്നിടവിട്ട ദിവസങ്ങളിൽ കറിവേപ്പില മരത്തിന്റെ ചുവട്ടിലും ഇലകളിലും തളിച്ചുകൊടുക്കാം.

വിളവെടുപ്പും പരിപാലനവും ✂️

  • തൈ നട്ട് ആദ്യത്തെ 8 മാസം ഇലകൾ പറിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ആറു മാസം പ്രായമാകുന്നതോടെ വിളവെടുപ്പു തുടങ്ങാം. അതിനുശേഷം 2 മാസം ഇടവിട്ടാണ് ഒരു ചെടിയിൽനിന്ന് ഇലയെടുക്കേണ്ടത്.
  • ഇലകൾ കൈകൊണ്ട് ഒടിച്ചെടുക്കുന്നതിനു പകരം പ്രൂണിങ് കട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. ഒടിക്കുമ്പോൾ തണ്ട് ചീന്തിപ്പോകാൻ സാധ്യതയുണ്ട്. കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത ഭാഗത്തുനിന്ന് വേഗത്തിൽ പുതിയ പൊടിപ്പുകൾ വരും.
  • ആവശ്യത്തിന് നന നൽകുന്നതിനൊപ്പം 4-5 വട്ടം ചാണകസ്ലറിയോ ഫിഷ് അമിനോ ആസിഡോ പ്രയോഗിക്കുന്നതും വളർച്ച വേഗത്തിലാക്കും.

ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈൻ പരിശീലനം! 🎓

കുറഞ്ഞ സ്ഥലത്ത് മണ്ണില്ലാതെ കൃഷി ചെയ്യാൻ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പഠിക്കാം.


  • 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
  • സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • 👨‍🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
  • 💻 മോഡ്: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • 💰 കോഴ്സ് ഫീസ്: ₹149/-

പേയ്‌മെന്റ് വിവരങ്ങൾ (₹149 GPay/UPI ചെയ്യുക):

  • 🔹 Google Pay: 9656658737
  • 🔹 UPI ID: greenvillagechannel@oksbi
  • 🔹 Bank: Federal Bank (A/c: 99980107942893, IFSC: FDRL0001427, Name: MUHAMMED MUHSIN PT)

⚠️ ശ്രദ്ധിക്കുക: പണം അടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭

ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം


രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!

വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):

  • 🥭 ഒരു പീസിന് : ₹180
  • 📦 ഒരു കിലോയ്ക്ക്: ₹380
  • ✅ 100% വിഷരഹിതം
  • ✅ സ്വാഭാവികമായി പഴുപ്പിച്ചത്
  • ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി

ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)

💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുക

അല്ലെങ്കിൽ വിളിക്കുക: 9656658737

കൂടുതൽ കാർഷിക അറിവുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: മനോരമ ഓൺലൈൻ (Manorama Online) കാർഷിക പംക്തിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.

*©️Green Village Channel*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad