5 കിലോ വരെ തൂക്കം വരുന്ന വിദേശികൾ: ടെറസിലും മുറ്റത്തുമായി 150 ഇനം പൈനാപ്പിളുകൾ! 🍍

5 കിലോ വരെ തൂക്കം വരുന്ന വിദേശികൾ: ടെറസിലും മുറ്റത്തുമായി 150 ഇനം പൈനാപ്പിളുകൾ! 🍍

Agriculture Graduate 0

 


5 കിലോ വരെ തൂക്കം വരുന്ന വിദേശികൾ:
ടെറസിലും മുറ്റത്തുമായി 150 ഇനം പൈനാപ്പിളുകൾ!

തൃശൂർ സ്വദേശി ഫ്രാങ്കോയുടെ വേറിട്ട പൈനാപ്പിൾ കൃഷി 🍍

🌱 ഫലവൃക്ഷങ്ങൾ | Pineapple Farming

മുള്ളുകൾ ഇല്ലാത്തവ, പല നിറത്തിലും ആകൃതിയിലുമുള്ള ഇലകളും കായ്കളുമുള്ളവ, 5 കിലോഗ്രാം മുതൽ ഭാരമുള്ള അതിഭീമന്മാർ... ഇങ്ങനെ നൂറ്റിയൻപതോളം വൈവിധ്യമാർന്ന പൈനാപ്പിളുകൾ തൃശൂർ കുറ്റൂർ സ്വദേശിയായ ഫ്രാങ്കോ ജോസഫ് (റിട്ട. ചാർട്ടേഡ് അക്കൗണ്ടൻ്റ്) തന്റെ ടെറസിലും വീട്ടുമുറ്റത്തുമായി കൃഷി ചെയ്യുന്നുണ്ട്. മാംഗോ, കിങ്, ഷുഗർ ലോഫ്, ഗോൾഡൻ ഡയമണ്ട് തുടങ്ങി ബ്രസീൽ, കെനിയ, തയ്വാൻ, തായ്ലൻഡ്, മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൈനാപ്പിളുകളാണ് ഈ ശേഖരത്തിലുള്ളത്.

നടുന്ന രീതിയും പരിപാലനവും 🪴

  • 20 ഇഞ്ച് നീളമുള്ള പ്ലാസ്റ്റ‌ിക് ചട്ടികളിൽ നന്നായി സൂര്യപ്രകാശം കിട്ടുന്ന ഇടത്താണു തൈകൾ നടുന്നത്.
  • മണ്ണും ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്താണു തൈ നടാനുള്ള മിശ്രിതം തയാറാക്കുന്നത്.
  • തൈകൾക്കു വേരുപിടിച്ചതിനു ശേഷം സുഷിരങ്ങളുള്ള ചട്ടികളിൽ വേണം നടാൻ. ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
  • 9 മാസം കൊണ്ടു പൂവിടുകയും 3 മാസംകൊണ്ടു കായ് ഉണ്ടാകുകയും ചെയ്യും.

തൈകളുടെ വിപണനം 💸

ഒരു പ്രാവശ്യം കായ്ച്ചു കഴിഞ്ഞാൽ ഭൂരിഭാഗം പേരും ചെടി പിഴുതു കളയുകയാണു പതിവ്. എന്നാൽ പൂവുണ്ടാകുന്നതിനും കായ്ക്കുന്നതിനും ഇടയിൽത്തന്നെ ചെടിയിൽ പുതിയ തൈകൾ (Pups) വന്നു തുടങ്ങും. വിളവെടുപ്പിനു ശേഷം 6, 7 മാസം കഴിയുമ്പോൾത്തന്നെ മുളച്ചുവന്ന തൈ പിഴുതെടുത്തു മാറ്റി നടാം. ചില വിദേശ പൈനാപ്പിൾ ഇനങ്ങൾക്കു തൈ ഒന്നിന് 250 രൂപ വരെ ലഭിക്കുന്നുണ്ടെന്നു ഫ്രാങ്കോ പറയുന്നു.

📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കാർഷിക വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: സി. ശ്വേത എഴുതി മലയാള മനോരമ ഓൺലൈനിൽ (Manorama Online) പ്രസിദ്ധീകരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം.

*©️Green village*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad