🌿 കല്ലിയൂരിൻ്റെ കൃഷിസമൃദ്ധി 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 24
കല്ലിയൂർ പഞ്ചായത്തിലെ കോവിൽനടയിലെ മികച്ച പച്ചക്കറി കർഷകനായ ശ്രീ. സുകുമാരൻ നായരുടെ (സുകു) കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ. കൃഷിയെ തൻ്റെ മുഖ്യ ഉപജീവനമാർഗ്ഗമാക്കി മാറ്റിയ കർഷകനാണദ്ദേഹം.
വിവിധയിനം പച്ചക്കറി വിളകൾ ഈ കൃഷിയിടത്തിൽ അദ്ദേഹം കൃഷിചെയ്യുന്നുണ്ടെങ്കിലും, ഈ തോട്ടത്തിൽ പ്രധാനമായും വള്ളിപ്പയറാണ് കൃഷിചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയ്ക്ക് അഭിമാനമായി കല്ലിയൂർ പഞ്ചായത്തിനെ കാർഷിക പുരോഗതിയിലേക്കെത്തിക്കുന്നതിന് ഒരു കൂട്ടം കർഷകർ, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. കല്ലിയൂരിലെ കർഷകരുടെ ഈ ത്യാഗപൂർണ്ണമായ ഇടപെടലാണ് കല്ലിയൂർ പഞ്ചായത്തിനെ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപ്പാദിപ്പിയ്ക്കുന്ന പഞ്ചായത്താക്കി മാറ്റിയത്.
