1034 വീടുകളിൽ ഇനി പച്ചക്കറി വസന്തം: കല്ലിയൂർ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കം

GREEN VILLAGE 0

🌿 കല്ലിയൂരിൽ ഹരിതവിപ്ലവം 🌿

1034 വീടുകളിൽ പച്ചക്കറി തോട്ടങ്ങൾ | ജനകീയാസൂത്രണ പദ്ധതി

കല്ലിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും പച്ചക്കറി തോട്ടങ്ങൾ ഒരുക്കുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1034 വീടുകളിലാണ് പച്ചക്കറി തോട്ടങ്ങൾ സജ്ജമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. S. ശൈലജ നിർവ്വഹിച്ചു.

"വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ കണക്ക് പ്രകാരം ഒരു മനുഷ്യൻ ദിവസം 350-400 ഗ്രാം പച്ചക്കറികൾ കഴിക്കണം. വിഷരഹിതമായ പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം."

ശാസ്ത്രീയമായി തയ്യാറാക്കിയ HDPE ചട്ടികൾ, ജൈവവളങ്ങൾ, വളർച്ചാ ത്വരകങ്ങൾ എന്നിവയടങ്ങിയ കിറ്റുകൾ കല്ലിയൂർ കാർഷിക കർമ്മസേന വീടുകളിൽ എത്തിച്ചു നൽകുന്നു. കർമ്മസേന ഉൽപ്പാദിപ്പിച്ച ഗുണമേന്മയുള്ള തൈകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

വൈസ് പ്രസിഡൻ്റ് ശ്രീ. കാക്കാമൂല ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല്ലിയൂർ കൃഷി ഓഫീസർ ശ്രീമതി. P മേരിലത പദ്ധതി വിശദീകരണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad