കോടമഞ്ഞ് പുതച്ച് ഒരു കോളിഫ്ളവർ തോട്ടം
കോളിഫ്ലവർ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം തണുപ്പ് സമയമാണ്. വിത്തുപാകിയത് മുതൽ വിളവെടുക്കുന്ന സമയം. 90 ദിവസം മുതൽ 120 ദിവസം വരെ സെപ്റ്റംബർ ഒക്ടോബറിൽ കൃഷി ചെയ്താൽ ഡിസംബർ മുതൽ ജനുവരി വരെ വിളവെടുക്കാം. ഇവിടത്തെ കൃഷിയിടങ്ങളിൽ കാര്യമായ വളപ്രയോഗങ്ങൾ ഇല്ല. ഫംഗിസൈഡ് പോലെയുള്ള കീടനാശിനി പ്രയോഗവുമില്ല. കാരണം ചെടികൾ കേടു വരുന്നില്ല. ചൂട് സമയത് ആണെങ്കിൽ കോളിഫ്ലവറുകൾ വളരെ വേഗത്തിൽ കേടുവരും. അതുകൊണ്ടാണ് കേരളത്തിൽ കൃഷി ചെയ്യുന്ന കോളിഫ്ലവറുകളിൽ പുഴുക്കേടുകൾ കാണുന്നത്. തണുപ്പ് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ കോളിഫ്ലവർ കൃഷി ചെയ്യാം. ഫ്ലവർ വിളവെടുക്കാൻ ആയി എന്ന് മനസ്സിലാക്കുന്നത് ഫ്ലവറിന് മിനുസമായി തുടങ്ങും അപ്പോഴാണ്. ഹരിയാനയിൽ ഇപ്പോൾ വിളവെടുപ്പു കാലമാണ്.