പാലിന്റെ ഗുണമേന്മയളക്കാൻ ചില ഗ്രാമീണ രീതികൾ
സമയനഷ്ടമില്ലാത്ത, കൂടുതൽ എളുപ്പമുള്ള പുതിയ രീതികൾ ഇപ്പോഴുണ്ടെങ്കിലും ഈ രീതി അങ്ങനെ പൂർണ്ണമായും എടുക്കപ്പെട്ടു പോയിട്ടില്ല എന്നതാണ് മനസ്സിലായത്. Butyrometer കറക്കുന്നതിന് ഇലക്ട്രിക് സംവിധാനങ്ങളുണ്ട്. പക്ഷെ, ഗ്രാമീണ മേഖലകളിൽ ഇപ്പോഴും പഴയ രീതി തന്നെയാണ് ഉപയോഗിച്ചുവരുന്നത്. സൾഫ്യൂരിക് ആസിഡും പാലും അമൈൽ ആൾകഹോളും Butyrometerൽ ശേഖരിച്ച് ഉപകരണത്തിൽ വെച്ച് കറക്കുന്നതുവഴി രണ്ട് കാര്യങ്ങളാണ് സംഭവിക്കുന്നത്. ഒന്ന്. ഇവ നന്നായി മിക്സ് ആകുന്നു. രണ്ട്. Butyrometer നല്ല രീതിയിൽ തന്നെ ചൂടായി വരുന്നു.