ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. ചില കാര്യങ്ങൾ നമ്മുടെ പൂർവ്വികരിൽ നിന്ന് കൈമാറി കിട്ടിയവയാണ്. അത്തരത്തിൽ ഒന്നാണ് എണ്ണ പുരട്ടി കുളിക്കുന്നത്. പണ്ടുള്ളവരുടെ ആരോഗ്യ - സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ അടിയിലും പുരട്ടാം. പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നത്, എണ്ണ ഇല്ലെങ്കിൽ പോലും വെറുതെ മസ്സാജ് ചെയ്യുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകുന്നു. പിരീഡ് സമയത്തെ അസ്വസ്ഥതകള്‍ വളരെയധികം കുറയ്ക്കാനും ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഫൂട്ട് മസാജ് സഹായിക്കും. പിരീഡ് ദിനങ്ങള്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത ധാരാളം സ്ത്രീകളുണ്ട്. അത്രത്തോളം അസഹനീയമായ വേദനയും അസ്വസ്ഥതയും അനുഭവിയ്ക്കുന്നതിനാലാണ് ആ ദിവസങ്ങളെ അവര്‍ക്ക് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തത്. എന്നാല്‍ കാല്പാദങ്ങളില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുകയാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായകമാണ്. ഈ സമയത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായകമാകും.
രക്തയോട്ടം വർധിക്കും.
ശരീരത്തില്‍ രക്തയോട്ടം വര്‍ധിയ്ക്കാന്‍ പാദങ്ങള്‍ മസാജ് ചെയ്യുന്നത് വളരെയധികം സഹായിക്കും. പാദങ്ങളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം ഇല്ലാതാക്കി സുഖകരമായ അവസ്ഥ നല്‍കാനും ഇത് സഹായിക്കും. ഒരു ദിവസത്തെ നടത്തം, ഓട്ടം എന്നിവയുടെയെല്ലാം പ്രയാസങ്ങള്‍ കാല്‍പാദത്തില്‍ നിലനില്ല്‍ക്കുന്നുണ്ടാകും. പാദങ്ങള്‍ നല്ല രീതിയില്‍ മസാജ് ചെയ്യുമ്പോള്‍ ഇവയെല്ലാം മാറി കാല്‍ പാദത്തിലും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും.രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. വലിയ അളവില്‍ രക്തസമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവര്‍ക്ക് ഏറെ സഹായകമായ ഒരു രീതിയാണ് കാല്പാദങ്ങളില്‍ മസാജ് ചെയ്യുക എന്നത്. ഇതിനര്‍ത്ഥം മരുന്നുകള്‍ കഴിക്കേണ്ടതില്ല എന്നല്ല, പകരം മരുന്നുകള്‍ക്കൊപ്പം ഇത്തരം മസാജ് കൂടി നല്‍കുമ്പോള്‍ തീര്‍ച്ചയായും രക്തസമ്മര്‍ദ്ദം നല്ല രീതിയില്‍ ക്രമീകരിയ്ക്കാന്‍ കഴിയും. പതിവായി 10 മിനിറ്റ് നേരം കാല്പാദങ്ങളില്‍ മികച്ച മസാജ് നല്‍കി നോക്കൂ, രക്ത സമ്മര്‍ദ്ദം കുറഞ്ഞുകൊണ്ട് സുഖകരമായ അവസ്ഥ അനുഭവിച്ചറിയാന്‍ സാധിയ്ക്കും.പ്രമേഹം അനുഭവിയ്ക്കുന്നവര്‍ക്ക് അതില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കും.
കാലുകളിലെ പരിക്ക്
കാല്പാദങ്ങളില്‍ മസാജ് ചെയ്യുന്നത് ഒരു വര്‍ക്ക് ഔട്ട് രീതിയാണ്. മസാജ് കൊണ്ട് കാലുകളില്‍ സംഭവിയ്ക്കുന്ന ഒരു പരിധി വരെയുള്ള പരിക്കുകള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും. കാരണം കാലുകളിലെ പേശികള്‍ക്ക് ഫ്ലക്സിബിലിറ്റി കൊണ്ടുവരാനും മസിലുകള്‍ ശക്തിപ്പെടുത്താനും ഈ ഫൂട്ട് മസാജ് സഹായിക്കും. കണങ്കാലില്‍ സംഭവിയ്ക്കാന്‍ സാധ്യതയുള്ള പരിക്കുകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ ഗുണകരമാണ്. അതുപോലെ തന്നെ, മുന്‍പ് കാലുകളില്‍ സംഭവിച്ച ഏതെങ്കിലും പരിക്കുകള്‍ പെട്ടെന്ന് സുഖപ്പെടുത്താനും ഇത്തരം ഫൂട്ട് മസാജ് സഹായിക്കും
ഫൂട്ട് മസാജ് ചെയ്യുന്നത് പേശികളുടെ ബലം വര്ധിപ്പിയ്ക്കാനും ശരീരത്തിലെ രക്തയോട്ടം വര്ധിപ്പിയ്ക്കാനും വളരെയധികം സഹായിക്കും. അതുപോലെ തന്നെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനാല്‍ പോസിറ്റിവ് അനുഭവം ഉണ്ടാകുകയും ചെയ്യും. മാനസികവും ശാരീരികവുമായ നിരവധി നേട്ടങ്ങള്‍ നല്‍കുന്നതിനാല്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ഇത് ഏറെ സഹായകമാണ്. നിറയെ ഔഷധഗുണങ്ങൾ; നമ്മളിൽ പലർക്കും അറിയാത്ത വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ ഗര്‍ഭകാലത്തെ കാലുകളിലെ നീര് സാധാരണയായി ഗര്‍ഭകാലത്തിന്റെ അവസാനത്തെ 3 മാസങ്ങളില്‍ കാലുകളില്‍ നീര് കെട്ടി നില്‍ക്കുന്ന അവസ്ഥ അനുഭവപ്പെടാറുണ്ട്. ഇത് വേദനയ്ക്ക് കാരണമാകുകയും ചെയ്യും. കണങ്കാലിലും കാല്‍ പാദങ്ങളിലുമാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്. പതിവായി ഫൂട്ട് മസാജ് ചെയ്യുകയും ഭക്ഷണരീതി ക്രമീകരിയ്ക്കുകയും ശരിയായ വിശ്രമത്തിനായി സമയം കണ്ടെത്തുകയും ചെയ്‌താല്‍ നീര് ഒഴിവാക്കാന്‍
കഴിയും.