കുടപ്പൻ-ചെറുപയർ തോരൻ/Plaintain flower-Green gram Stir fry
1.വാഴച്ചുണ്ട് (കുടപ്പൻ )-1 nos.2.ചെറുപയർ - 150 gm.
3.തേങ്ങ ചിരകിയത് - 1 no.
4.മഞ്ഞൾ പൊടി - 1/2 tsp.
5.വെളുത്തുള്ളി -4 അല്ലി
6.ജീരകം -1/2 tsp.
7.കടുക് - 1 tsp.
8.കറിവേപ്പില - 1
9.ഉപ്പ് - ആവശ്യത്തിന്
10.വറ്റൽ മുളക് -2 nos.
11.പച്ചരി/പുഴുക്കലരി - 1 tbsp.
12.പച്ചമുളക് - 3 nos.
1.തേങ്ങയുടെ ഒരു മുറി ചിരകി മാറ്റി വയ്ക്കുക.
2.ചെറുപയർ നല്ല വെള്ളത്തിൽ കഴുകി കുക്കറിൽ
വേവിക്കുക,ചെറുപയർ അതികം വെന്തു
പോകാതെ സൂക്ഷിക്കുക.
3.വാഴച്ചുണ്ടിലെ പുറമെയുള്ള ഇതളുകൾ
അടർത്തി മാറ്റുക.അതിനു ശേഷം വാഴച്ചുണ്ട്
ചെറുതായി കൊത്തി അരിയുക.
4.അരിഞ്ഞു വച്ചിട്ടുള്ള വാഴച്ചുണ്ടിലേക്കു
വെളിച്ചെണ്ണയും മഞ്ഞൾപൊടിയും ഇട്ടു
കൈകളുപയോഗിച്ചു മിക്സ് ചെയ്യുക.
5.അതിനു ശേഷം ചിരകി വച്ചിരിക്കുന്ന
തേങ്ങ,പച്ചമുളക്,വെളുത്തുള്ളി,ജീരകം,കറിവേപ്പി
ല എന്നിവ മിക്സിയിൽ അരച്ചെടുക്കുക.
6.അരിഞ്ഞു വച്ചിരിക്കുന്ന വാഴച്ചുണ്ട് തയ്യാറാക്കി
വച്ചിരിക്കുന്ന mixture ഇലെക് ആഡ് ചെയ്തു
നന്നായി മിക്സ് ചെയ്യുക.
7.ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്
പൊട്ടിക്കുക,അതിനു ശേഷം കറിവേപ്പില,വറ്റൽ
മുളക്,അരി എന്നിവ ചേർത്ത് ഇളക്കുക.
8.അതിനു ശേഷം പാത്രത്തിലേക്കു നേരത്തെ
തയ്യാറാക്കി വച്ചിരിക്കുന്ന വാഴച്ചുണ്ട് mixture ആഡ്
ചെയ്യുക .നന്നായി മിക്സ് ചെയ്യുക.
9.ചെറു ചൂടിൽ അൽപനേരം പാത്രം മൂടി വച്ച്
വേവിക്കുക.
10. 3 മിനിറ്റിനു ശേഷം മൂടി തുറന്നു നേരത്തെ
വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ആഡ്
ചെയ്യുക.നന്നായി മിക്സ് ചെയ്യുക.
11.പാത്രം മൂടി വച്ചതിനു ശേഷം അൽപ നേരം കൂടി
വേവിക്കുക .വാഴച്ചുണ്ട് തോരൻ തയ്യാർ !!!