പച്ച പയർ തോരൻ തയാറാക്കാം
ചേരുവകൾ
വാളരി പയർ (Sword Beans) - 3 കപ്പ്
വെളുത്തുള്ളി - 2 -3
ജീരകം - 1/2 ടീസ്പൂൺ
തേങ്ങാ - 1 കപ്പ്
ഉണക്കമുളക് (ചില്ലി ഫ്ലേക്സ്) - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
അരി - 1 ടീസ്പൂൺ
സവാള - 3/4 കപ്പ്
ഉണക്കമുളക് - 3
കറിവേപ്പില - ആവശ്യത്തിന്
എണ്ണ, വെള്ളം, ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വാളരി പയർ ഒരു പാനിൽ എടുക്കുക. അതിന്റെ നടുവിൽ വെളുത്തുള്ളിയും ജീരകവും ചതച്ചതും തേങ്ങയും മഞ്ഞൾപ്പൊടിയും ചതച്ച മുളകും ഉപ്പും വെള്ളവും ചേർത്ത് മീഡിയം തീയിൽ വേവിക്കുക.
പയർ വെന്തു കഴിഞ്ഞ് പാത്രം തുറന്ന് ഇളകി വെള്ളം തോർത്തിയെടുക്കുക.
വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ അരിയും പൊട്ടിക്കുക.
പിന്നീട് ഉണക്കമുളക്കും ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി വെന്ത പയർ ചേർത്ത് നല്ലപോലെ ഒരു ആവി വരുമ്പോൾ തീ അണയ്ക്കാം.