കോഴി കറി | Chikkan Curry

തേങ്ങാ പാൽ ഒഴിച്ച കോഴി കറി ഉണ്ടാക്കുന്ന വിധം

ചേരുവകൾ :

ചിക്കൻ – 750 ഗ്രാം

വറ്റൽ മുളക് – 10

വെളുത്തുള്ളി – 20 ഇതൾ

ഇഞ്ചി – 2 ഇഞ്ച് നീളത്തിൽ

മഞ്ഞൾപൊടി – ¾ ടി സ്പൂൺ

മല്ലിപൊടി – 2 ടി സ്പൂൺ

ചെറിയുള്ളി അരിഞ്ഞത് – ½ കപ്പ്

നെയ്യ് ½ ടേബിൾ സ്പൂൺ

ഗ്രാമ്പൂ -5

കറുവപ്പട്ട – 1 ഇഞ്ച്

ഏലക്കായ – 3

പെരിഞ്ജീരകം – ¼ ടി സ്പൂൺ

സവാള അരിഞ്ഞത് – 3 വലുത്

തക്കാളി – 3 മീഡിയം വലുപ്പത്തിൽ

ചിക്കൻ മസാല – 3 ടേബിൾ സ്പൂൺ

Pepper Powder – ½ ടി സ്പൂൺ

ഗരം മസാല – ½ ടി സ്പൂൺ

തേങ്ങാപാൽ – ¾ മുതൽ 1 കപ്പ് (½ കപ്പ് ചിരകിയ തേങ്ങ കൊണ്ട് ഉണ്ടാക്കാം)

ആവശ്യത്തിന് ഓയിൽ

ആവശ്യത്തിന് കറിവേപ്പില

ആവശ്യത്തിന് ഉപ്പ്

ഉണ്ടാക്കുന്ന വിധം :

ആദ്യമായി ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് എടുത്തുവെച്ച വറ്റൽമുളക്,

വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ ഇട്ട് നല്ല കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാം (ചേരുവ -1 )

ഇനി ഒരുപാത്രത്തിൽ കഴുകി വൃത്തിയാക്കിയ ചിക്കൻ എടുത്ത് അതിലേക്കു ഒന്നാം ചേരുവയും, ചെറിയുള്ളിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.

ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ഓയിലും നെയ്യും ഒഴിക്കുക. ഒന്ന് ചൂടായി വരുമ്പോൾ എടുത്തുവെച്ച എല്ലാ സ്പൈസസും ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. അതിലേക്ക് കറിവേപ്പില,അരിഞ്ഞുവെച്ച സവാള,തക്കാളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.

നല്ലവണ്ണം വഴന്നുവരുമ്പോൾ മസാല പുരട്ടിവെച്ച ചിക്കൻ അതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്യുക. ഇനി എടുത്തുവെച്ച ചിക്കൻ മസാല ചിക്കനിലേക്കു ചേർത്ത് ഒന്ന് വഴറ്റുക. അവസാനമായി കറിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് പാത്രം അടച്ചു വേവിക്കുക. തിളച്ചു വരുമ്പോൾ തീ മീഡിയം ഫ്ളയിമിൽ ആക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചിക്കൻ വെന്തു വന്നതിനുശേഷം അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കുക. ഇനി ചിക്കനിലേക്കു എടുത്തുവെച്ച തേങ്ങാപാൽ ഒഴിച്ച് ഒന്ന് തിളപ്പിക്കാം. തിളച്ചു വരുമ്പോൾ കറിവേപ്പില ചേർക്കുക. കറി ആവശ്യത്തിന് വറ്റി വന്നാൽ സ്റ്റവ് ഓഫ് ആക്കാം.

രുചികരമായ തേങ്ങാ പാൽ ഒഴിച്ച കോഴി കറി ചപ്പാത്തിയുടെ കൂടെയും ചോറിൻ്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് .




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section