ഇടുക്കിയിലെ പരുന്തുംപാറയിൽ നീലവസന്തം തീർത്ത് കുറിഞ്ഞി പൂത്തു. മൂന്നാർ, നീലഗിരി, എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞികള്‍ കൂടുതലായി കാണുക. പശ്ചിമഘട്ട മലനിരകളുടെ സ്വന്തമായ നീലകുറിഞ്ഞി പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്. എന്നാൽ പരുന്തുംപാറയിൽ നീലക്കുറിഞ്ഞിയുടെ മറ്റൊരു ഇനമാണ് പൂവിട്ടത്. ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. വശ്യതയാർന്ന നീലനിറമുള്ളതിനാൽ നീലക്കുറിഞ്ഞിയെന്നും മേടുകളിൽ കാണപ്പെടുന്നതിനാൽ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു. മഴയില്ലാത്ത കാലാവസ്ഥയില്‍ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.