ഇലക്ഷൻ റിസൾട്ട് ലൈവ് ആയി അറിയാം | Election result live - 2024
GREEN VILLAGEJune 04, 2024
0
44 ദിവസം നീണ്ടുനിന്ന വിധിയെഴുത്ത്. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതുതിരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന് കാതോര്‍ത്ത്‌നില്‍ക്കുകയാണ് രാജ്യം. ഇന്ത്യയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആര് നയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനവിധി പുറത്തുവന്നുതുടങ്ങും. മോദി തംരംഗം രാജ്യത്ത് ആവര്‍ത്തിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി വോട്ടെണ്ണലിന് കാതോര്‍ത്ത് നില്‍ക്കുന്നത്. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങളെ അപ്പാടെ തള്ളുന്ന കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും യഥാര്‍ത്ഥ ഫലത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 19-ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ ജൂണ്‍ ഒന്നിനാണ് അവസാനിച്ചത്.