മാതള നാരങ്ങ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കി വാങ്ങുക | How to Pick a Ripe Pomegranate



രക്തക്കുറവുള്ള ആളുകൾക്ക് സാധാരണയായി ഡോക്‌ടർമാർ നിർദ്ദേശിക്കാറുള്ള ഒന്നാണ് മാതളനാരകം. ഉറുമാമ്പഴം, അനാർ എന്നൊക്കെ അറിയപ്പെടുന്ന ഇത് വളരെയേറെ പോഷകസമൃദ്ധമാണ്. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ സഹായിക്കുന്നു.

വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്. വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങകൾ. അതിനാൽ, ഇവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമത്തെ പ്രോത്സാഹിപ്പിക്കുകയും കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു.

എല്ലാ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇത് പ്രായോഗികമായ ഒരു കാര്യമല്ല. മറ്റൊന്നുമല്ല, മാതളനാരങ്ങ തൊലി കളഞ്ഞ് ഉള്ളിലെ അല്ലികൾ വേർപെടുത്തിയെടുക്കുന്നത് അൽപ്പം സമയമെടുക്കുന്ന പരിപാടിയാണ് എന്നതു തന്നെ!

നല്ലതു നോക്കി വാങ്ങിക്കാം

കടയിൽ നിന്നും മാതളനാരങ്ങ വാങ്ങിക്കുമ്പോൾ പലർക്കും പണി കിട്ടാറുണ്ട്. ചിലപ്പോൾ മൂക്കാത്ത മാതളനാരങ്ങയായിരിക്കും കിട്ടുന്നത്, മറ്റു ചിലപ്പോഴാകട്ടെ, ഉൾവശം ചീഞ്ഞതും വാങ്ങിപ്പോകാറുണ്ട്. എന്താണ് ഇതിനൊരു പരിഹാരം?

ശരിക്ക് മൂത്ത മാതളനാരങ്ങ തിരഞ്ഞെടുക്കാൻ ഒരു വഴിയുണ്ട്. ഇവയ്ക്ക് ഷഡ്ഭുജത്തിന്റെ ആകൃതിയായിരിക്കും ഉണ്ടാവുക. മൂക്കാത്തതിനാകട്ടെ, നല്ല ബോളിന്റേതു പോലെ ഉരുണ്ട ആകൃതിയായിരിക്കും ഉണ്ടാവുക.


മൂത്ത മാതളത്തിന് പൊതുവേ ഭാരം കൂടുതൽ ഉണ്ടായിരിക്കും. ഉള്ളിലുള്ള ജലാംശം കൂടുന്നതു കൊണ്ടാണിത്. മൂക്കാത്തതിന് പൊതുവേ ഭാരം കുറവായിരിക്കും.




Green Village WhatsApp Group

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section