കേരളത്തിൽ കൃഷി ചെയ്തത് 1273 ടൺ വിഷരഹിത പച്ചക്കറി | Non poisoness vegetables



വിഷുവിന് ഇത്തവണ ആലപ്പുഴ ജില്ലയിൽ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടൺ വിഷരഹിത പച്ചക്കറി. 150.30 ഹെക്ടറിൽ നിന്നാണ് ഇത്രയും പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കിയത്. ജില്ലയിലെ പച്ചക്കറി കൃഷിക്കൂട്ടങ്ങളും മൂല്യവർദ്ധിത കൃഷിക്കൂട്ടങ്ങളുമാണ് വേനൽക്കാല പദ്ധതിയിലൂടെ കൃഷിയിറക്കിയത്. വേനലിന് അനുകൂലമായ വെണ്ട, വഴുതന, പാവൽ, പീച്ചിൽ, പടവലം, പച്ചമുളക്, പയർ, ചീര, കുമ്പളം, വെളരി, കുറ്റിപ്പയർ, മഞ്ഞൾ, ഇഞ്ചി, വാഴ, കിഴങ്ങുവർഗങ്ങൾ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. പ്രതീക്ഷിച്ച വിളവുണ്ടായില്ല.

3,000 ടൺ ലക്ഷ്യമിട്ട് കൃഷിക്കിറങ്ങിയ കർഷകർക്ക് നേർപകുതിപോലും വിളവെടുക്കാൻ കഴിഞ്ഞില്ല. അസഹ്യമായ ചൂടും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റവും വേനൽമഴയുടെ ലഭ്യതക്കുറവുമാണ് തിരിച്ചടിയായതെന്ന് കർഷകർ പറയുന്നു.

വിളവിൽ മുമ്പൻ വെള്ളരി

1. ഇത്തവണത്തെ 903 ടൺ വെള്ളരി ഇനമാണ് വിളവെടുത്തത്. ഹെക്ടറിൽ 12 ടൺ വരെ വിളവ് ലഭിച്ചു. തണ്ണിമത്തൻ, വെള്ലരി, പൊട്ടുവെള്ളരി ഇനങ്ങളായിരുന്നു അധികവും.

2. വിത്തും വളവും സർക്കാർ സൗജന്യമായി നൽകിയതിനാൽ വിപണിയിലെ വിലയിടിവും ഉത്പ്പാദനക്കുറവും ബാധിച്ചില്ല. കൃഷിക്കാർക്ക് അദ്ധ്വാനത്തിന് ആനുപാതികമായ നേട്ടമുണ്ടായി.

3. നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിപണന കേന്ദ്രങ്ങളിലെ സംഭരണത്തിലൂടെ 2500 കർഷകർക്ക് പ്രയോജനം ലഭിച്ചു.

പച്ചക്കറി കൃഷി

കൃഷിയിറക്കിയത് : 150.30 ഹെക്ടറിൽ

ലക്ഷ്യം : 3,000 ടൺ

ഉത്പാദിപ്പിച്ചത്: 1273ടൺ

വെള്ളരി ഉത്പാദനം : 9035ൺ


പ്രതികൂല കാലാവസ്ഥയിലും വിഷു ലക്ഷ്യമിട്ട് 150.30ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കാനും 1273 ടൺ പച്ചക്കറി ഉത്പാദിപ്പിക്കാനും കഴിഞ്ഞു. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്ക് കൃഷിവകുപ്പ് സഹായം അനുവദിച്ചതിനാൽ കർഷർക്ക് നഷ്ടം ഉണ്ടായില്ല.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section