തെക്കുകിഴക്കൻ ഏഷ്യൻ വംശജനായ ഇടത്തരം വലിപ്പമുള്ള മരം ആണ് കാട്ടത്തി. ബീഡിയുണ്ടാക്കാനും ഔഷധമായും
ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട് .
ഇത് ഇല പൊഴിയുന്ന മരം ആണ്.
ഇലകൾ ഒന്നിച്ച് പൊഴിയാറില്ല. കാട്ടിൽ നല്ല വംശവർദ്ധന ഉണ്ട്. ഇത് കുടമ്പുളിമന്ദാരം, മലമന്ദാരം, അരംപാലി എന്നെല്ലാം അറിയപ്പെടുന്നു. തറയിലെത്തുന്ന കായുടെ പുറംതോട് ദ്രവിച്ച് വിത്ത് പുറത്തുവരാൻ
ഒരു വർഷത്തോളമെടുക്കുമെങ്കിലും സ്വാഭാവിക പുനരുദ്ഭവം നടക്കുന്നുണ്ട്.
കുടുംബം = Fabaceae
ശാസ്ത്രീയനാമം = Bauhinia racemosa
(സുരേഷ് കുമാർ 94466 23251)
Suresh Kumarappilly P R
മലയത്തിയുടെ തൊലി കഷായമായോ ചൂർണമായോ ഉപയോഗിച്ചാൽ
ക്യാൻസർ PCOD തൈറോയിട് മുതലായവ മൂലം ഉണ്ടായ മുഴകൾ (വീക്കങ്ങൾ) ശമിക്കും. മൂത്രതടസത്തിനും നല്ലതാണ്. മലയത്തിയുടെ കായ പൊടിച്ച് സേവിച്ചാലും മൂത്രതടസം ശമിക്കും.
മലയത്തിയുടെ പൂക്കൾ സമം കൽ കണ്ടമോ പഞ്ചസാരയോ ചേർത് കുറെ ദിവസം വെയിലത്ത് വച്ചാൽ നല്ലൊരു ടോണിക്ക് ആകും. മലയത്തിയുടെ പൂവിൽ സ്വർണത്തിന്റെ അംശം ഉണ്ടെന്ന് പറയപെടുന്നു. ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യും.
മലയത്തിയുടെ ഇലയും തൊലിയും പൊടിച്ച് വച്ചിരുന്ന് തേയിലക്ക് പകരമായി ഉപയോഗിക്കാം. ഇത് വിശപ്പ് വർദ്ധിപ്പിക്കും.
മലയത്തിയുടെ കരി കൊണ്ട് പല്ലു തേച്ചാൽ ദന്ത രോഗങ്ങൾ ശമിക്കും.
മലയത്തിയുടെ തൊലിയും വേപ്പിൻ തൊലിയും കൂടി കഷായം വച്ച് ധാര കോരിയാൽ വ്രണങ്ങൾ ശമിക്കും.
മലയത്തിയുടെ ഇല പിഴിഞ്ഞ നീര് സേവിച്ചാൽ മഞ്ഞപിത്തവും മറ്റു കരൾ രോഗങ്ങളും ശമിക്കും.
മലയത്തിയുടെ തൊലി പൊടിച്ച് സേവിച്ചാൽ വയറിളക്കം ശമിക്കും.
മലയത്തിയുടെ തൊലി കഷായം വച്ച് കവിൾ കൊണ്ടാൽ വായിലെ തൊലി പോകുന്നത് (മാത്ത് അൾസർ ) ശമിക്കും.
(കിരാതൽ 96333 23596)
Kirathan Velayudhan
മലയത്തിക്ക് മഞ്ഞമന്ദാരം എന്നും പറയാറുണ്ട് . മഞ്ഞ മന്ദാരം മുഞ്ഞ മുതലായ രാത്രി ഉറങ്ങുന്ന സസ്യങ്ങളുടെ പൂക്കളോ സ്വരസമോ പ്രാതസന്ധ്യയിൽ സേവിച്ചാൽ ഉറക്കക്കുറവ് ശമിക്കും.
(മണികണ്ഠൻ വൈദ്യർ 98473 90696 )
മലയത്തിയുടെ പട്ട, വേരു്, പൂക്കൾ, കായ വിത്ത് എന്നിവ പലതരം അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു.
പൂവ്, വേര് ഇവ മാത്രം ഇട്ട് എണ്ണകാച്ചി തേച്ചു കുളിച്ചാൽ ശരീരത്തിലുള്ള ദുർഗന്ധം പോകും, ചുണങ്ങ്, ചൊറി മുതലായ ത്‌വക്ക് രോഗങ്ങൾ ഇല്ലാതെയാവും, ഉന്മേഷവും കുളിർമയും കിട്ടും.
കായയുടെ തോട് താളിക്ക് ഉത്തമം തലയിലെ പേൻ, താരൻ മുതലായവ ശമിപ്പിക്കും.
(അബ്ദുൾ സലാം വൈദ്യർ 75919 99314)
Salambhai Kondotty
മലയത്തി സമൂലം ഔഷധമായി ഉപയോഗിക്കാവുന്നതാണ്. മൂത്രനാളിയിലെ അണുബാധ അമിത വണ്ണം പനി പേശിയുടെ വലിവ് നേത്ര രോഗങ്ങൾ മലബന്ധം ഛർദ്ദി എന്നിവക്കെല്ലാം മലയത്തി ഉപയോഗിക്കാവുന്നതാണ് .
മലയത്തിയുടെ പുക്കൾ ഉണക്കി പൊടിച്ച് ഒരു നുള്ളു വീതം രാവിലെയും വൈകിട്ടും തേൻ ചേർത് സേവിച്ചാൽ പനി അമിത വണ്ണം മലബന്ധം മൂത്രതടസം അസ്ഥികളുടെ തേയ്മാനം മുതലായവ ശമിക്കും.
മലയത്തിയുടെ പൂക്കളും ആ വാരം പൂക്കളും സമമായെടുത്ത് ഇഞ്ചിയും ചേർത് തിളപ്പിച്ച് വാങ്ങി അരിച്ച് പനംകൽ കണ്ടവും ചേർത്ത് ചായക്കുപകരം രാവിലെയും വൈകിട്ടും സേവിച്ചു വന്നാൽ ദഹനപ്രശ്നങ്ങളും മറ്റ് ഉദര രോഗങ്ങളും ശമിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കും. ഉദരത്തിൽ അടിഞ്ഞുകൂടിയ ലവണാം ശം പുറം തള്ളി നല്ല വിശപ്പുണ്ടാക്കും.
മലയത്തിയുടെ പുറം തൊലി 100 ഗ്രാം ഒരു മൺപാത്രത്തിൽ ഇട്ട് 4 കപ്പു വെള്ളമൊഴിച്ച് തിളപ്പിച്ച് വാങ്ങി അരിച്ച് 50 മില്ലി വീതം രാവിലെയും വൈകിട്ടും. സേവിച്ചാൽ ദഹനക്കേട് അമിതമായ നെഞ്ചിടിപ്പ് മുതലായവ ശമിക്കും.
മലയത്തിയുടെ ഇല ചതച്ച് വേപ്പെണ്ണ ചേർത്ത് ചൂടാക്കി കോറ തുണിയിൽ കെട്ടി സഹിക്കാവുന്ന ചൂടിൽ കിഴി കുത്തിയാൽ കഴുത്തു വേദന മുട്ടുവേദന ഞരമ്പുകളിലെ വേദന മുതലായവ ശമിക്കും. രാത്രി ചെറു ചൂടിൽ വേദനയുള്ള ഭാഗത്ത് ഇത് വച്ചുകെട്ടി കിടത്തുറങ്ങുന്നത് വളരെ ഗുണം ചെയ്യും.
മന്ദാരത്തിന്റെ പൂമൊട്ടുകൾ രണ്ടു കൈപ്പിടി അളവിൽ എടുത്ത് രണ്ടു കപ്പു വെള്ളമൊഴിച്ച് വെന്ത് ഒരു കപ്പാക്കി അരിച്ച് 50 മില്ലി വീതം രാവിലെയും വൈകിട്ടും തേൻ ചേർത്ത് സേവിച്ചാൽ സ്ത്രീകളിലെ മൂത്രാശയ രോഗങ്ങൾ ശമിക്കും.
മലയത്തിയുടെ വേരിലെ തൊലി 100 ഗ്രാം എടുത്ത് ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 100 മില്ലി വീതം ദിവസം മൂന്നു നേരം വീതം സേവിച്ചാൽ കരളിലെ വീക്കവും വേദനകളും ശമിക്കും.
മലയത്തിയുടെ കായകൾ പറിച്ചെടുത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് അരിച്ചെടുത്ത് കവിൾ കൊണ്ടാൽ തൊണ്ടവേദന വായിലെ പുണ്ണ് വാത രോഗം പിത്ത രോഗം മുതലായവ ശമിക്കും.
മലയത്തിയുടെ ഇലയും പൂമൊട്ടും കൂടി 50 ഗ്രാം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് നാലൊന്നാക്കി വറ്റിച്ച് അരിച്ചെടുത്ത് 50 മില്ലി വീതം ഒരു നേരം സേവിച്ചാൽ അതിസാരം ശമിക്കും.
മലയത്തിയുടെ പുറം തൊലി 60 ഗ്രാം ചതച്ച് എടുത്ത് 600 മില്ലി വെള്ളത്തിൽ വെന്ത് 200 മില്ലി ആക്കി അരിച്ചെടുത്ത് 50 മില്ലി വീതം മൂന്നു നേരം സേവിച്ചാൽ പ്ലീഹാവീക്കം ശമിക്കും .
മലയത്തിയുടെ വിത്ത് അരിക്കാട്ടിയിൽ അരച്ചുതേച്ചാൽ മൃഗങ്ങൾ കടിച്ച മുറിവും വിഷവും അണുബാധയും ശമിക്കും. മലയത്തിയുടെ പയർ വിത്തു നീക്കി പുറത്തെ തൊലി ഉണക്കിപൊടിച്ച് അരിക്കാടിയിൽ അരച്ച് തേച്ചാൽ ശരീരത്തിലുണ്ടാക്കുന്ന വീക്കങ്ങളും മുഴകളും മാറിക്കിട്ടും.
Kanchanaradi kashayam heart block athupole thyroid goiter ennivaku nalla oushadha manu
(വിനായക് കാലിക്കറ്റ് 97782 36427 )
മലയത്തി ചുവന്ന മന്ദാരം ആണെന്ന് മനസിലാവുന്നു. ചുവന്ന മന്ദാരത്തിന്റെ തൊലി ഉണക്കിപൊടിച്ച് പുഴ മുഞ്ഞയുടെ നീരും തേനും ചേർത്ത് സേവിച്ചാൽ പ്ലീഹാവീക്കം വയറ്റിലുണ്ടാകുന്ന മുഴകൾ തൈറോയിഡ് മുതലായവ ശമിക്കും.
(ജയാനന്ദ വൈദ്യർ 79091 25679)
കാഞ്ചനാര ഗുൽഗുലു വിലെ പ്രധാന ചേരുവയാണ് ചുവന്ദമന്ദാരം(കാഞ്ചനാരം )
കാഞ്ചനാരത്തിന്റെ തൊലി കഷായം വച്ച്
മറ്റു മരുന്നുകൾ ക്കോപ്പം സേവിച്ചാൽ തൈറോയ്ഡിന് ഫലപ്രദമാണ് .
(ചന്ദ്രമതിവൈദൃർ +91 96332 45738)
മലയത്തിക്ക് പാൻക്രിയാസിലെ ബീറ്റ കോശങ്ങളേയും ആൽഫ കോശങ്ങളേയും നശിപ്പിക്കുന്ന പ്രവണത ഉണ്ട്. ഇത് ഒരു ആന്റി ഓക്സിഡന്റായി പ്രവർതിക്കും. അതുകൊണ്ട് വിരുദ്ധാഹാരം കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളെ കുറെ ഒക്കെ പരിഹരിക്കും. അമിത രക്തസമ്മർദ്ദം കുറക്കും. ശരീരത്തിന് കുളിർമ ഉണ്ടാക്കും. കരൾ രോഗങ്ങൾ ശമിപ്പിക്കും. ഉഷ്ണം പിത്തത്തിന്റെ സ്വഭാവം ആണ്. ഉഷ്ണം കുറച്ച് കുളിർ മ ഉണ്ടാക്കും എന്നു പറഞ്ഞാൽ പിത്തശമനം എന്ന് മനസിലക്കണം. മലയത്തി ഗ്രന്ഥികളേയും (ട്യൂമർ) മുഴകളേയും ചുരുക്കും. ആന്റി ബാക്റ്റീരിയലായും ആന്റിഫംഗലായും പ്രവർത്തിക്കും. മലയത്തിയുടെ പച്ച തൊലിക്കും ഉണങ്ങിയ തൊലിക്കും വ്യത്യസ്ഥ ഉപയോഗങ്ങൾ ഉണ്ട്. ഉണങ്ങിയ തൊലി രൂക്ഷ സ്വഭാവം ഉള്ളതാണ്. ഇത് പിത്തസഞ്ചിയിലെ കല്ലുകളെ നശിപ്പിക്കും. രക്തദൂഷ്യം ഇല്ലാതാക്കും. നാഡികളുടെ തളർച പരിഹരിക്കും. സൂതികക്ക് അണുബാധ ചെറുക്കാൻ സഹായിക്കും. തലവേദന ഉദര രോഗങ്ങൾ കുടൽ വ്രണങ്ങൾ വയറിളക്കം ഛർദ്ദി പനി ത്വക് രോഗങ്ങൾ രക്തസംബന്ധമായ രോഗങ്ങൾ മുഴകൾ എന്നിവക്കെല്ലാം ഉണങ്ങിയ തൊലി ഫലപ്രദമാണ്.
മലയത്തിയുടെ പച്ച തൊലി ചതച്ച് വച്ചു കെട്ടിയാൽ ശോഫം ശമിക്കും. വയറ്റത്തു വച്ചു കെട്ടിയാൽ വയർവേദന ശമിക്കും. മലയത്തി തൊലിയുടെ കഷായമോ സ്വരസമോ ഭക്ഷണശേഷം സേവിച്ചാൽ ദഹനക്കുറവ് പരിഹരിക്കും. മലയത്തിയുടെ പച്ച തൊലി ചതച്ച് നെക്ലസ് പോലെ കഴുത്തിൽ കെട്ടിയാൽ ചെങ്കണ്ണ് ശമിക്കും എന്ന് പറയപെടുന്നു.
മലയത്തി താതിരി പലക പയ്യാനി മാവ് വെള്ളീട്ടി എന്നിവയുടെ തൊലി കഷായമായോ സ്വരസമായോ ഉപയോഗിച്ചാൽ മഞ്ഞപിത്തം ശമിക്കും. ഇവയുടെ അർക്കം എടുത്ത് സേവിച്ചാൽ അസാദ്ധ്യമായ മഞ്ഞ ചിത്തവും ശമിക്കും. മലയത്തിയുടെ വേര് കഷായം വച്ച് സേവിച്ചാൽ വിരകൾ നശിക്കും. മലയത്തിയുടെ പശ അതിസാരം ശമിപ്പിക്കും. ഇല അരച്ചുതേച്ചാൽ വേദനകൾ ശമിക്കും. തലവേദനക്കും mന്ന് . പൂങ്കുല തേൻ ചേർത് സേവിച്ചാൽ അൾസർ ശമിക്കും . അൽപമായി ഉപയോഗിച്ചാൽ പേശികൾ കോച്ചി പിടിക്കുന്നത് ശമിക്കും. അധികമായി ഉപയോഗിച്ചാൽ കോച്ചി പിടത്തം ഉണ്ടാക്കും. ഇല കഷായം വച്ച് കഴിച്ചാൽ ജ്‌വരം മലമ്പനി തലവേദന മുതലായവ ശമിക്കും. പൂങ്കുല തേൻ ചേർത് സേവിച്ചാൽ അൾസറും ചുമയും ശമിക്കും. വിത്തിന് അണുക്കളെ നശിപ്പിക്കാൻ കഴിയും.
മലയത്തി മന്ദാരത്തിന്റെ വർഗത്തിൽ വെട്ട സസ്യം ആണ്. കാട്ടുമന്ദാരം എന്ന് പറയാം. കാട്ടത്തിയുടെ തളിരിലയും പച്ചതൊലിയുടെ നീരും തേങ്ങയും ചെറിയ ഉള്ളിയും ചേർത്ത് ചമ്മന്തി ഉണ്ടാക്കി സേവിച്ചാൽ പിത്തസഞ്ചിയിലെ കല്ലുകൾ നശിക്കും.
(ഗ്യഹ വൈദ്യം ഷാജി വൈദ്യർ 95398 43856)
മലയകത്തിപ്പട്ട 500 gr എടുത്ത് അതിനെ നൊച്ചിയില ചാർ ചേർത്ത് അരച്ച് എടുത്ത് വില്ലയാക്കി ഉണക്കി സ്ഫുടം ചെയ്ത ഭസ്മം സേവിക്കുന്നതും, കഴുത്തിൽ പുരട്ടുന്നതും, തൈറോയിഡ് വിഷമതകളെ കുറക്കും.
(മോഹൻ കുമാർ വൈദ്യർ 94470 59720)
മലയത്തി തിരിച്ചറിയാൻ വളെര വിഷമമാണ്. പല സസ്യങ്ങളും മലയത്തി എന്ന പേരിൽ അറിയപെടുന്നുണ്ട്.. പാറകം അധവ എരുമനാക്ക് എന്ന് പറയുന്ന സസ്യത്തെ കാട്ടത്തി എന്ന് പറയാറുണ്ട്. മഞ്ഞ പൂവുള്ള മന്ദാരത്തിനും കാട്ടത്തി എന്ന് പറയാറുണ്ട്. വലിയ കായ്കളുള്ള ഒരിനം അത്തിയും കാട്ടത്തി എന്ന് അറിയപെടുന്നുണ്ട്. കോവിദാരം എന്നറിയപെടുന്ന ചുവന്ന മന്ദാരം എന്തായാലും കാട്ടത്തി അല്ല. കാട്ടത്തി മഞ്ഞമന്ദാരം ആകാനാണ് കൂടുതൽ സാദ്ധ്യത. ഗർഭാശയ രോഗങ്ങൾ അസ്ഥിസ്രാവം ക്രമരഹിതമായ ആർതവം എന്നിവക്ക് കീഴാനെല്ലിയുടെ വേരും അശോക പട്ടയും കാട്ടത്തിയുടെ തൊലിയും കൂടി കഷായം വച്ച് കഴിച്ചാൽ ശമനം കിട്ടും. കാട്ടത്തിയുടെ തൊലി മൊരി നീക്കി ചതച്ചെടുത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് അതുകൊണ്ട് ഇളം ചൂടിൽ ധാര ചെയ്താൽ മുറിവും വ്രണവും ശമിക്കും. ഇത് നല്ലൊരു അന്നു നാശിനി ആണ്.
(ഷെറിൻ രാജ് വൈദ്യർ 95269 58426)
കടപ്പാട്
ഔഷധ സസ്യ പ്രചാരക്ക്
ശ്രീ സോമൻ പൂപ്പാറ
Somantn Thevalayil