ബഹുവിളക്കൃഷിയും കന്നുകാലി വളർത്തലും പരസ്പരപൂരകമാകുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് മാറി ചിന്തിച്ച് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയം നേടുന്ന കർഷകനാണ് പാലാ കെഴുവൻകുളം സ്വദേശി നെടുമ്പുറത്ത് ടിംസ് ജോസഫ് പോത്തൻ. റബറും കൊക്കോയും ജാതിയും തെങ്ങുമെല്ലാം ഒരുകാലത്ത് പ്രധാന വിളകളായിരുന്ന ടിംസിന്റെ കൃഷിയിടത്തിലെ പ്രധാന താരങ്ങൾ ഇന്ന് വിദേശ പഴങ്ങളായ റംബുട്ടാനും മാംഗോസ്റ്റിനുമാണ്. ഇതിൽത്തന്നെ റംബുട്ടാനിൽനിന്ന് മികച്ച വരുമാനം നേടിത്തുടങ്ങുകയും ചെയ്തു.
രണ്ടുപതിറ്റാണ്ടിലേറെയായി ആടുവളർത്തലുള്ള ടിംസിന് ആ മേഖലയൊരു നഷ്ടമാണെന്ന് ഇതുവരെ തോന്നിയിട്ടുമില്ല. ടിംസിന്റെ കൃഷി വിശേഷങ്ങളിലൂടെ...