ഒരു ഉഗ്രൻ ചമ്മന്തി ഉണ്ടാക്കി നോക്കിയാലോ | Bilimbi Chutney recipe

GREEN VILLAGE 0
ചൂടുചോറിനൊപ്പം ചമ്മന്തിയുണ്ടെങ്കിൽ ഊണ് കുശാലായി. ഇഞ്ചിയുടെയും തേങ്ങയുടെയും പുളിയുടെയും രുചിയുള്ള ചമ്മന്തി സൂപ്പറാണ്. അതും അരകല്ലിൽ അരച്ചതെങ്കിൽ രുചിയൂറും. സാധാരണ ചമ്മന്തിയിൽ നിന്നും വ്യത്യസ്തമായുള്ള കൂട്ട് പരിചയപ്പെടാം. ഇരുമ്പൻ പുളിയാണ് താരം. 

മിനിറ്റുകൾക്കുള്ളിൽ ഒരു വെറൈറ്റി ചമ്മന്തി തയാറാക്കാം.






ചേരുവകൾ

∙ഇരുമ്പൻ പുളി - 5 എണ്ണം

∙ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ 

∙തേങ്ങ -1/2 കപ്പ്‌

∙ചുവന്നുള്ളി -6 എണ്ണം

∙പച്ചമുളക് - 3 എണ്ണം

∙കറി വേപ്പില

∙ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇരുമ്പൻപുളിയും ഇഞ്ചിയും തേങ്ങയും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കുക. രചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ കഴിക്കാവുന്ന നാടൻ ചമ്മന്തി റെഡി.








Green Village WhatsApp Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad