ഓർക്കിഡുകൾ സ്നേഹിക്കാത്തവർ ആയി ആരും തന്നെ കാണില്ല. നല്ല പോലെ വിരിഞ്ഞ പൂത്തുനിൽക്കുന്ന ഓർക്കിഡുകൾ കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. ഓർക്കിഡുകൾ നട്ട് വളർത്തേണ്ട രീതിയെ കുറിച്ചും അവയുടെ പരിപാലനത്തെ കുറിച്ചും വിശദമായി പരിചയപ്പെടാം. നടാനായി അനുയോജ്യമായ തൈ പറിച്ചു എടുത്തതിനുശേഷം നടാവുന്നതാണ്.
ചകിരിയിൽ ആണ് ഇവ നടേണ്ടത്. ഒരു പൊട്ടിനു ഉള്ളിലേക്ക് ചകിരി നല്ലതുപോലെ നിറച്ചതിനു ശേഷം അതിലേക്ക് തൈ ഇറക്കിവെച്ച് ചകിരിച്ചോറും കൂടി മിക്സ് ചെയ്ത് നല്ലതുപോലെ അതിലേക്ക് ഇട്ട് ഉറപ്പിക്കുക. നട്ടുപിടിപ്പിച്ച അതിനു ശേഷം മൂന്നാല് മാസം കഴിഞ്ഞ് ഇതിൽ പൂവുണ്ടാകാൻ തുടങ്ങുകയുള്ളൂ. അടുത്തതായി ഇതിനു മുകളിൽ
കൊടുക്കേണ്ട ഒന്നാണ് കരി. കരി നല്ലതുപോലെ എടുത്തു വെള്ളത്തിലിട്ട് വെച്ച് അതിനുശേഷം ആയിരി ക്കണം ഇവ ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കേണ്ടത്. ചാര ത്തിന്റെ പുളിരസം മാറുവാൻ ആയിട്ടാണ് ഇങ്ങനെ ചെയ്യണമെന്ന് പറയുന്നത്. കൂടാതെ പോട്ടിനുള്ളിൽ കുറച്ച് സ്ഥലം ബാക്കി നിർത്തേണ്ടത് ആവശ്യമാണ്. കാരണം ചെടികൾ പൊട്ടി നിറഞ്ഞു വരുമ്പോൾ അവർക്ക് വളരാനുള്ള ഒരു സ്ഥലം
പോട്ടിനുള്ളിൽ വേണ്ടത് അത്യാവശ്യമാണ്. തൈയുടെ മുകളിലായി അടുത്ത കൂമ്പ് വളർന്നു കഴിയുമ്പോൾ അവർ പിടിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ് അപ്പോൾ കുറച്ച് ചാണക പൊടിയും കടലപ്പി ണ്ണാക്കും ഇട്ടു കൊടുക്കേണ്ടതാണ്.