ജമന്തി കുലകുത്തി പൂക്കാനും തഴച്ചു വളരാനും.!!
എല്ലാവരും ഒരുപോലെ ഒരുപാട് ഇഷ്ടപ്പെടുന്ന ചെടികളാണ് ജമന്തി ചെടികൾ. എന്നാൽ ഒരുപാട് ആളുകൾ നേരിടുന്ന പ്രശ്നമാണ് പൂക്കൾ ഉണ്ടായിക്കഴിഞ്ഞു ചെടി മുഴുവനായും നശിച്ചു പോകുന്നത്. അതുകൊണ്ടു തന്നെ ചെടി നശിച്ചുപോകാതെ നല്ല രീതിയിൽ എങ്ങനെ സംരക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം. ജമന്തി ചെടികൾ വെച്ച് പിടിപ്പിച് പൂക്കൾ വിരിഞ്ഞു
കഴിയുമ്പോൾ കുറച്ചുകാലം കഴിഞ്ഞ് അവ കരിഞ്ഞു പോകാൻ തുടങ്ങുന്നതായി കാണാം. അപ്പോഴേക്കും അവ കട്ട് ചെയ്തു മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ജമന്തി ചെടികളിൽ പൂവ് വിരിഞ്ഞു കഴിഞ്ഞാൽ അവ കരിഞ്ഞു തീരുമ്പോൾ കട്ട് ചെയ്ത് മാറ്റേണ്ടത് അത്യാവശ്യമാണ്. വീണ്ടും ഇവ നല്ലതു പോലെ വളർന്നു വേണ മെങ്കിൽ കരിഞ്ഞുപോയ ഇലകളും നശിച്ചുപോയി ഇലകളും ഒക്കെ ചെറുതായി കട്ട് ചെയ്തു മാറ്റേണ്ടതാണ്.
ഇങ്ങനെ കട്ട് ചെയ്ത് മാറ്റിയാൽ ഇവയിൽ നിന്നും തളിർപ്പുകൾ മൊട്ടുകൾ ആയി വളർന്നു വരുന്നത് കാണാം. അടുത്തതായി ഇവയുടെ ചോട് ഇളക്കിയതിനുശേഷം വളങ്ങൾ ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഒരുപാട് നശിച്ചുപോയ ചെടികളിൽ നിന്നും നല്ല തൈകൾ നിൽക്കുന്നുണ്ടെങ്കിൽ അവ വേരോടെ പിഴുതെടുത്ത് പറിച്ചു മാറ്റി നടാവുന്നതാണ്. എങ്ങനെ നട്ടുവളർത്തുന്ന വെയിൽ കുറച്ചുനാൾ കഴിഞ്ഞ് കുറച്ച്
ചാണകപ്പൊടിയും മറ്റു വളങ്ങളും ചേർത്താൽ നല്ലതുപോലെ കരുത്തോടെ വളർന്നു പൂവിടുന്ന ആയി കാണാം. നഴ്സറിയിൽ നിന്നും പൂ ഓടുകൂടി തൈകൾ വാങ്ങി കൊണ്ടു നട്ടതിനുശേഷം ചെടികൾ നശിച്ചു പോവുകയാണെങ്കിൽ ഈ രീതിയിൽ ചെയ്തു കൊടുക്കാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ