തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയം The best time to plant coconut seedlings

GREEN VILLAGE 0

 വേനല്‍മഴ നന്നായി കിട്ടിയ സ്ഥലങ്ങളില്‍ തെങ്ങിന്‍ തൈ നടാന്‍ പറ്റിയ സമയമാണ്. 9 മുതല്‍ 12 മാസം വരെ പ്രായമായ നല്ല ആരോഗ്യമുളളതും രോഗബാധ ഇല്ലാത്തതുമായ തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. 9 മാസം പ്രായമായ തെങ്ങിന്‍ തൈകളില്‍ ചുരുങ്ങിയത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം. 

നേരത്തെ മുളച്ചതും നേരത്തെ ഓലക്കാല്‍ വിരിഞ്ഞതുമായ തൈകള്‍ വേണം നടാന്‍ തിരഞ്ഞെടുക്കേണ്ടത്. വെസ്റ്റ് കോസ്റ്റ് ടോള്‍, കോമാടന്‍, കുറ്റ്യാടി, ലക്ഷദ്വീപ് ഓര്‍ഡിനറി തുടങ്ങിയ നാടന്‍ ഇനങ്ങളും ഡിഃറ്റി, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയ ഇനങ്ങളുമാണ് നടാന്‍ നല്ലത്. ഡി*റ്റി കാസര്‍ഗോഡുളള പീലിക്കോട് പ്രാദേശിക കൃഷി ഗവേഷണ കേന്ദ്രത്തില്‍ നിന്നും നേരത്തെ ബുക്ക് ചെയ്താല്‍ ലഭ്യമാകുന്നതാണ്. മഴക്കാലത്തിനു മുമ്പ് ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിക്കുന്നതു വഴി കൂമ്പുചീയല്‍, ഓലചീയല്‍, മഹാളി എന്നീ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad