"സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം"
കേരള കാർഷിക സർവ്വകലാശാലയുടെ സൗജന്യ ഓൺലൈൻ കോഴ്സ്!
പൂർണ്ണമായും മലയാളത്തിലുള്ള ഈ കോഴ്സ് എല്ലാവർക്കും പ്രയോജനപ്പെടുത്താം 🎓
🎓 വിദ്യാഭ്യാസ വാർത്തകൾ | KAU Free MOOC Courseകേരള കാർഷിക സർവ്വകലാശാലയുടെ (KAU) കീഴിലുള്ള സെൻ്റർ ഫോർ ഇ-ലേണിംഗ് (Center for e-Learning) പൊതുജനങ്ങൾക്കായി പുതിയൊരു സൗജന്യ ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. "സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം" എന്നതാണ് ഈ ഹ്രസ്വകാല മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സിന്റെ (MOOC) വിഷയം. താല്പര്യമുള്ള ഏതൊരാൾക്കും തങ്ങളുടെ സൗകര്യാനുസരണം കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്.
കോഴ്സിന്റെ പ്രധാന വിവരങ്ങൾ 📝
- ക്ലാസുകൾ ആരംഭിക്കുന്നത്: 2026 മെയ് മാസം 14-ാം തീയതി.
- രജിസ്ട്രേഷൻ അവസാനിക്കുന്നത്: 24 മെയ് 2026 ന് ശേഷം പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതല്ല.
- ദൈർഘ്യം & മാധ്യമം: 20 ദിവസം ദൈർഘ്യമുള്ള ഈ കോഴ്‌സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്.
- ഘടന: ആകെ 9 സെഷനുകളിലായാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
- സർട്ടിഫിക്കറ്റ്: കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് ആവശ്യമെങ്കിൽ, ഇ-പഠന കേന്ദ്രം നടത്തുന്ന പരീക്ഷ പാസ്സായി ഒരു നിശ്ചിത തുക അടയ്ക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം? 💻
പുതിയ പഠിതാക്കൾക്കായി:
- ആദ്യം www.celkau.in/elearning/reg.php എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങൾ നൽകി "രജിസ്റ്റർ" ചെയ്യുക (പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ).
- അതിനുശേഷം https://celkau.in/elearning/index.php എന്ന ലിങ്കിൽ യൂസർ ഐ.ഡി. യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന കോഴ്‌സിൻ്റെ താഴെയുള്ള 'Enroll Now' ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ പുതിയ കോഴ്‌സിൽ ചേരാം.
മുൻപ് രജിസ്റ്റർ ചെയ്തവർക്ക്:
- ഒറ്റത്തവണ രജിസ്ട്രേഷൻ ആയതിനാൽ മുൻപ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ആദ്യത്തെ സ്റ്റെപ്പ് ചെയ്യേണ്ടതില്ല. അവർ നേരിട്ട് മുകളിൽ നൽകിയിട്ടുള്ള ലോഗിൻ ലിങ്കിൽ കയറി 'Enroll Now' കൊടുത്താൽ മതിയാകും.
കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണങ്ങൾക്കും:
📧 ഇമെയിൽ: celkau@gmail.com
📞 ഫോൺ നമ്പറുകൾ: 0487-2438567, 8547837256
ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് ഓൺലൈൻ പരിശീലനം! 🎓
കുറഞ്ഞ സ്ഥലത്ത് മണ്ണില്ലാതെ കൃഷി ചെയ്യാൻ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് പഠിക്കാം.
- 🗓️ തീയതി: 2026 മെയ് 13 (ബുധനാഴ്ച)
- ⏰ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- 👨🏫 ക്ലാസ് നയിക്കുന്നത്: അർഷദ് സാർ (മണ്ണുത്തി ഫാം ഓഫീസർ)
- 💻 മോഡ്: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- 💰 കോഴ്സ് ഫീസ്: ₹149/-
പേയ്‌മെന്റ് വിവരങ്ങൾ (₹149 GPay/UPI ചെയ്യുക):
- 🔹 Google Pay: 9656658737
- 🔹 UPI ID: greenvillagechannel@oksbi
- 🔹 Bank: Federal Bank (A/c: 99980107942893, IFSC: FDRL0001427, Name: MUHAMMED MUHSIN PT)
⚠️ ശ്രദ്ധിക്കുക: പണം അടച്ച ശേഷം സ്ക്രീൻഷോട്ട് 9656658737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
🥭 പ്രകൃതിയുടെ മധുരം... 100% ഓർഗാനിക്! 🥭
ഗ്രീൻ വില്ലേജിൽ നിന്നും നാടൻ മല്ലിക മാമ്പഴം
രാസവളങ്ങളോ കീടനാശിനികളോ തൊട്ടുതീണ്ടാത്ത നമ്മുടെ സ്വന്തം പറമ്പിലെ മല്ലിക മാമ്പഴം. കാർബൈഡ് വെക്കാതെ സ്വാഭാവികമായി പഴുപ്പിച്ചെടുത്തത്. അതിമനോഹരമായ സുഗന്ധവും തേൻമധുരവും!
വിലവിവരങ്ങൾ (കൊറിയർ ചാർജ് ഉൾപ്പെടെ):
- 🥭 ഒരു പീസിന് : ₹180
- 📦 ഒരു കിലോയ്ക്ക്: ₹380
- ✅ 100% വിഷരഹിതം
- ✅ സ്വാഭാവികമായി പഴുപ്പിച്ചത്
- ✅ കേരളത്തിൽ എവിടെയും ഫ്രീ കൊറിയർ ഡെലിവറി
ആകെ 50 എണ്ണം മാത്രം സ്റ്റോക്ക്! (Limited Stock)
💬 ഓർഡർ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യുകഅല്ലെങ്കിൽ വിളിക്കുക: 9656658737